ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

316
Advertisement

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട നഗരസഭയുടേയും,ഗവ.ആയുര്‍വേദ ആശുപത്രിയുടെയും സകരണത്തോട്കൂടി ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബില്‍ സംഘടിപ്പിച്ച സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നഗരസഭ ആരോഗ്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി.എ അബ്ദുള്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് സി.ജെ ആന്റോ അധ്യക്ഷത വഹിച്ചു.സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.ടി.രജിത ആയുര്‍വേദ ബോധവല്‍കരണ ക്ലാസ്സ് നയിച്ചു.നഗരസഭ കൗണ്‍സിലര്‍മാരായ അമ്പിളി ജയന്‍, കെ.കെ ശ്രീജിത്ത്, കെ.ഗിരിജ, ശ്രീജ സുരേഷ്, ഡോ.പ്രീതി ജോസ്,വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി കെ.കെ ഷാജു, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ ബിജു ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.ആയുര്‍വേദ ഔഷധ കിറ്റ് ലയണ്‍സ് ക്ലബ്ബ് മുന്‍ പ്രസിഡന്റ് എന്‍. വിശ്വനാഥമേനോന് ആരോഗ്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി.എ അബ്ദുള്‍ ബഷീര്‍ കൈമാറി.

 

Advertisement