ഇന്‍കംടാക്‌സിനെ കുറിച്ചുള്ള അറിവില്ലായ്മ്മയാണ് പലരെയും കുറ്റക്കാരാക്കുന്നത് : എസ് പി പുഷ്‌ക്കരന്‍ എം കെ

656
Advertisement

ഇരിങ്ങാലക്കുട : ഇന്‍കംടാക്‌സിനെ കുറിച്ചുള്ള അറിവില്ലായ്മ്മയാണ് പലരെയും കുറ്റക്കാരാക്കുന്നതെന്ന് തൃശ്ശൂര്‍ റൂറല്‍ എസ് പി എം കെ പുഷ്‌ക്കരന്‍ അഭിപ്രായപ്പെട്ടു.കേരള പോലീസ് അസ്സോസിയോഷന്‍ തൃശ്ശൂര്‍ റൂറല്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കായുള്ള ‘ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയലിംഗ്’ എന്ന വിഷയില്‍ പഠനക്ലാസ് ഇരിങ്ങാലക്കുടയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.കേരള പോലീസ് അസ്സോസിയോഷന്‍ പ്രസിഡന്റ് ബിനയന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫേമസ് വര്‍ഗ്ഗീസ് മുഖ്യാതിഥിയായിരുന്നു.തൃശ്ശൂര്‍ ഇന്‍കംടാക്‌സ് ഓഫീസര്‍ പോള്‍സണ്‍ ക്ലാസ് നയിച്ചു.അസോസിയേഷന്‍ സെക്രട്ടറി രാജു സ്വാഗതവും ട്രഷറര്‍ സില്‍ജോ വി യു നന്ദിയും പറഞ്ഞു.

Advertisement