ക്വിറ്റ് ഇന്ത്യാ ദിനം , യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനമായി ആചരിച്ചു.

495

കാറളം : യൂത്ത് കോണ്‍ഗ്രസ് കാറളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ക്വിറ്റ് ഇന്ത്യാ ദിനം ,യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനമായി ആചരിച്ചു. കിഴുത്താണി ആല്‍ ജംഗ്ഷനില്‍ പതാക ഉയര്‍ത്തി, മുന്‍ ബ്ലോക്ക് വൈസ് പ്രസിഡണ്ട് തങ്കപ്പന്‍ പാറയില്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് വിജിഷ് പുളി പറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ബാസ്റ്റിന്‍ ഫ്രാന്‍സീസ്, എന്‍.എം.ബാലകൃഷ്ണന്‍, പി.എസ്.മണികണ്ഠന്‍, വര്‍ഗ്ഗീസ് കീറ്റിക്കല്‍, ഫ്രാന്‍സീസ് മേച്ചേരി, ഐ.ഡി.ഫ്രാന്‍സീസ് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisement