ബാങ്കിങ്ങ് സമയം കുറയ്ക്കണം

213
Advertisement

ഇരിങ്ങാലക്കുട: സംസ്ഥാനത്തെ ബാങ്ക് ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചുവെന്ന വാര്‍ത്ത ആശങ്കജനകമാണെന്നും യാതൊരു സുരക്ഷാ ക്രമികരണങ്ങളുമില്ലാതെയാണ് മിക്ക ബാങ്കുകളും പ്രവര്‍ത്തിക്കുന്നതെന്ന് കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന കമ്മിറ്റി അറിയിച്ചു. ബാങ്കുകളില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടെങ്കിലും പലപ്പോഴും അതൊന്നും ഇടപാടുകാര്‍ ശ്രദ്ധിക്കുന്നില്ല. ആയതിനാല്‍ ബാങ്കിങ്ങ് സമയം കുറയ്ക്കണമെന്നും ശനിയാഴ്ചകളില്‍ അവധി അനുവദിക്കണമെന്നും ഓര്‍ഗനൈസേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പീറ്റര്‍ ജോസഫ് ആവശ്യപ്പെട്ടു.

Advertisement