കുമ്പസാരത്തിനെതിരേയുള്ള വനിതാ കമ്മീഷന്‍ പ്രസ്താവനക്കെതിരേ ഇരിങ്ങാലക്കുട രൂപത കെ.സി.വൈ.എം അരിപ്പാലത്ത് പ്രതിഷേധം സംഘടിപ്പിച്ചു.

441
Advertisement

ഇരിങ്ങാലക്കുട:വി.കുമ്പസാരത്തിനെതിരേയുളള ദേശീയ വനിത കമ്മീഷന്‍ അദ്ധ്യക്ഷ നടത്തിയ പരാമര്‍ശം തീര്‍ത്തും പ്രതിഷേധകരമെന്ന് ഇരിങ്ങാലക്കുട രൂപത കെ.സി.വൈ.എം അഭിപ്രായപ്പെട്ടു.വിശ്വാസം സംരക്ഷിക്കാനും സഭക്ക് വേണ്ടി രക്തസാക്ഷിയാകാനും തയ്യാറാണെന്നും കെ.സി.വൈ.എം പ്രവത്തകര്‍ പ്രഖ്യാപിച്ചു.100 അധികം യുവജങ്ങള്‍ പങ്കെടുത്തു.ഇരിഞ്ഞാലക്കുട മേഖല പ്രസിഡന്റ് റിജോ ജോയ് അദ്ധ്യക്ഷത വഹിച്ച യോഗം കെ.സി.വൈ.എം ഇരിങ്ങാലക്കുട രൂപത ഡയറക്ടര്‍ ഫാ. ബെഞ്ചമിന്‍ ചിറയത്ത് ഉദ്ഘാടനം ചെയ്തു. ഫാ ബെന്നി കരിമാലിക്കല്‍ ,ഫാ.ഫ്രാന്‍സെന്‍ തന്നാടാന്‍ , മേഖല ട്രേഷറര്‍ വിപിന്‍, അന്ന ജാക്‌സണ്‍ ,ജെന്നിഫര്‍, ആല്‍വിന്‍ ,ജോബി ,ജിസ്‌മോന്‍ എന്നിവര്‍ സംസാരിച്ചു.

Advertisement