ചിങ്ങം ഒന്ന് കര്‍ഷകദിനമായി ആഘോഷിക്കുന്നു

859

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിടേയും പൊറത്തിശ്ശേരി- ഇരിങ്ങാലക്കുട കൃഷിഭവനുകളുടേയും സംയുക്താഭിമുഖ്യത്തില്‍ ചിങ്ങം ഒന്ന് കര്‍ഷകദിനമായി ആഘോഷിക്കുന്നു. ഇതോടനുബന്ധിച്ച് നെല്ല്, തെങ്ങ്, വാഴ, മത്സ്യം, ക്ഷീരം, സമ്മിശ്രകൃഷി, വനിത, എസ്സി-എസ്ടി, യുവ കര്‍ഷകന്‍, ജൈവകൃഷി, വിദ്യാര്‍ത്ഥി കര്‍ഷകന്‍, ഉദ്യാന കൃഷി, എന്നീ വിഭാഗങ്ങളിലായി മികച്ച കര്‍ഷകരെ തിരഞ്ഞെടുത്ത് ആദരിക്കുന്നു. നിശ്ചിതമാതൃകയിലുള്ള അപേക്ഷകള്‍ ആഗസ്റ്റ് 6 ന് വൈകീട്ട് 5 മണിക്കുള്ളില്‍ കൃഷിഭവനുകളില്‍ എത്തിക്കണം. കൂടാതെഎല്‍.പി., യു.പി., ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പെന്‍സില്‍ ഡ്രോയിംഗ് മത്സരവും യു.പി., ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കാര്‍ഷിക ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സ്‌കൂള്‍ അധികൃതര്‍ വഴി കൃഷിഭവനില്‍ അറിയിക്കേണ്ടതാണ്. വിദ്യാര്ത്ഥികളുടെ മത്സരങ്ങള്‍ ആഗസ്റ്റ് 15 ന് രാവിലെ 10.30 ന് ഇരിങ്ങാലക്കുട നഗരസഭ ഓഫീസ് പരിസരത്ത് വച്ച് നടത്തപ്പെടും.

 

Advertisement