95 -ാമത് റീജിനല്‍ അബാക്കസ് മത്സരത്തില്‍ ഇരിങ്ങാലക്കുട വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച നേട്ടം

1497

ഇരിങ്ങാലക്കുട : ബ്രെയിന്‍ ഒ ബ്രെയിന്‍ കിഡ്‌സ് അക്കാദമി ഗംഗോത്രി കല്യാണ മണ്ഡപത്തില്‍ വെച്ച് നടത്തിയ 95-ാമത് റീജിനല്‍ അബാക്കസ് മത്സരത്തില്‍ ഇരിങ്ങാലക്കുടയിലെ വിദ്യാര്‍ത്ഥികള്‍ മികച്ച വിജയം കൈവരിച്ചു. പങ്കെടുത്ത ആയിരത്തോളം വിദ്യാര്‍ത്ഥകളില്‍ നിന്ന് ഇരിങ്ങാലക്കുട ബ്രെയിന്‍ ഒ ബ്രെയിനിലെ 8 വിദ്യാര്‍ത്ഥികളാണ് വിജയികളായത്. ക്രൈസ്റ്റ് വിദ്യാനികേതനിലെ ശ്വേത .ആര്‍.മേനോന്‍, ഇരിങ്ങാലക്കുട എല്‍.എഫ്. കോണ്‍വെന്റിലെ രാജലക്ഷ്മി.പി., ഭാരതവിദ്യാഭവനിലെ അക്ഷര.കെ.ബി., ആളൂര്‍ സെന്റ് ജോസഫ്‌സിലെ തേജസ്സ് കൃഷ്ണ.എന്‍.എസ് എന്നിവര്‍ ചാമ്പ്യന്‍മാരും, ക്രൈസ്റ്റ് വിദ്യാനികേതനിലെ ഋഷികേശ്.ടി.എം, ഭാരത് വിദ്യാമന്ദിര്‍ സ്‌കൂളിലെ ജാസ്മിന്‍ ബാബു എന്നിവര്‍ ഗോള്‍ഡ് ടോപ്പേഴ്‌സും, ശാന്തിനികേതന്‍ സ്‌കൂളിലെ ജാന്‍വി ബിജോയും, ഗൗതംദീപീഷും സില്‍വര്‍ ടോപ്പഴ്‌സുമായി.

Advertisement