മോഹിനിയാട്ടം കലാകാരി ഡോ. ധനുഷ സന്യാലിനെ ആദരിച്ചു.

378
Advertisement

വെള്ളാങ്കല്ലൂര്‍ : ആല്‍ഫാ പാലിയേറ്റീവ് കെയര്‍ വെള്ളാങ്ങല്ലൂര്‍ ലിങ്ക് സെന്ററിന്റെ ആഭിമുഖ്യത്തില്‍ കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ റിസര്‍ച്ച് ഫെല്ലോഷിപ്പിന് അര്‍ഹയായ പ്രശസ്ത മോഹിനിയാട്ടം കലാകാരിയും ആല്‍ഫാ കലാ സാംസ്‌കാരിക ഗ്രൂപ്പ് അംഗവുമായ ഡോ. ധനുഷ സന്യാലിനെ ആദരിച്ചു. ആല്‍ഫ ലിങ്ക് സെന്റര്‍ പ്രസിഡണ്ട് സക്കീര്‍ ഹുസൈന്‍, കെ.എ.മുഹമ്മദ് ഷെഫീര്‍, ഷഹീന്‍.കെ.മൊയ്തീന്‍, സൂസി ഡേവിസ്, മുനീറ സജീദ്, വി.എം.റഊഫ്, അഫ്‌സല്‍ എന്നിവര്‍ ധനുഷയുടെ കൊടുങ്ങല്ലൂരിലെ വസതിയില്‍ എത്തിയാണ് ആദരിച്ചത്.