കാട്ടൂരില്‍ വീണ്ടും ചിട്ടിക്കമ്പനി പൊളിഞ്ഞു.

2240
Advertisement

കാട്ടൂര്‍:കാട്ടൂരില്‍ വീണ്ടും ചിട്ടിക്കമ്പനി പൊളിഞ്ഞു നിരവധി പേര്‍ പണം കിട്ടാതെ വഞ്ചിക്കപ്പെട്ടതായി പരാതി.കാട്ടൂരിലെ ഗൈനേഴ്‌സ് ചിട്ടിക്കമ്പനിയാണ് പൊളിഞ്ഞതായും വഞ്ചിക്കപ്പെട്ടതായും ഇടപാടുകാര്‍ പത്രസമ്മേളനം നടത്തി അറിയിച്ചത്. കാട്ടൂര്‍ പൊലീസ് കേസെടുത്തു. ചിട്ടിക്കമ്പനി പോലീസ് പൂട്ടി സീല്‍ ചെയ്തു.ആറു പേര്‍ ഇതിനോടകം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഒരു മാസമായി ചിട്ടികമ്പിനിയുടെ ഓഫിസ് തുറക്കുന്നില്ല. ചിട്ടിതുക കിട്ടാന്‍ നല്‍കിയ ചെക്കുകള്‍ പണമില്ലാതെ ബാങ്കില്‍ നിന്ന് മടങ്ങിയതോടെയാണ് ഇടപാടുക്കാര്‍ക്ക് സംശയമായത്. കുറി കമ്പനിയുടെ രണ്ടു ഡയറക്ടര്‍മാര്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. കൂടുതല്‍ ഡയറക്ടര്‍മാര്‍ ഉണ്ടോയെന്ന് അറിയാന്‍ കമ്പനി റജിസ്‌ട്രേഷന്‍ രേഖകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.അഞ്ച് ലക്ഷം, രണ്ടു ലക്ഷം രൂപയുടെ ചിട്ടികളില്‍ പണം നിക്ഷേപിച്ചവരാണ് വഞ്ചിക്കപ്പെട്ടത്.കാട്ടൂരിലെ തന്നെ ട്രൈഡ് ലിങ്ക് ചിട്ടി കമ്പനിയും സമാനമായി പൊളിഞ്ഞിരുന്നു.

Advertisement