കടുപ്പശ്ശേരി യു.പി.സ്‌കൂളില്‍ സ്മാര്‍ട്ട് ക്ലാസ്സ് റൂം പ്രവര്‍ത്തനം ആരംഭിച്ചു

858

തൊമ്മാന : കടുപ്പശ്ശേരി യു.പി.സ്‌കൂളില്‍ അവിട്ടത്തൂര്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് സ്‌പോണ്‍സര്‍ ചെയ്ത എല്‍ ഇ ഡി ടി വി ഇരിങ്ങാലക്കുട എം.എല്‍.എ.കെ.യു.അരുണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ തിലകന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് മറിയസ്‌റ്റെല്ല സ്വാഗതം പറഞ്ഞു. വാര്‍ഡ് മെമ്പര്‍ പ്രകാശന്‍,പി.ടി.എ പ്രസിഡന്റ് വില്‍സന്‍ ചാതേലി വിദ്യഭ്യാസസ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ആമിന അബ്ദുള്‍ ഖാദര്‍ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് കെ.ടി.പീറ്റര്‍ സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് കെ.എല്‍.ജോസ്,സെക്രട്ടറി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സര്‍വ്വീസ് സഹകരണബാങ്കുകള്‍ എല്ലാ കാലത്തും നാട്ടിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് കൈത്താങ്ങാണ് എന്ന് എം.എല്‍.എ.കെ.യു.അരുണന്‍ മാസ്‌ററര്‍ അഭിപ്രായപ്പെട്ടു.പി.ടി.എ അംഗങ്ങള്‍ നാട്ടുകാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പി.ടി.എ.പ്രസിഡന്റ് വില്‍സന്‍ ചാതേലി ന്നദിയും പറഞ്ഞു.

Advertisement