യുവജനതാദള്‍ സാണ്ടര്‍ കെ.തോമാസ് അനുസ്മരണം നടത്തി

431
Advertisement

ഇരിങ്ങാലക്കുട-യുവജനതാദള്‍ സാണ്ടര്‍ കെ.തോമാസ് അനുസ്മരണം നടത്തി .സാണ്ടര്‍ കെ.തോമാസ് സോഷ്യലിസം യഥാര്‍ത്ഥ ജീവിതത്തില്‍ പകര്‍ത്തിയ നേതാവിയിരുന്നുവെന്ന് ജനതാദള്‍ (LJD) ജില്ലാ പ്രസിഡണ്ട് യൂജിന്‍ മോറേലി പറഞ്ഞു.യുവജനതാദള്‍ ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഹൃദയ വിശുദ്ധിയുള്ള സോഷ്യലിസ്റ്റ് നേതാവിന്റെ സ്മരണകള്‍ ഈ നാട്ടില്‍ അവശേഷിക്കുന്ന ഓരോ സോഷ്യലിസ്റ്റിന്റെയും അവസാന ശ്വാസംവരെ നിലനില്‍ക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ലക്ഷ്യമെന്ന് പറയുന്നത് എം.എല്‍.എയും മന്ത്രിയും ആകലല്ലയെന്ന് ചിന്തിച്ച ജയപ്രകാശ് നാരയണന്റെ അനുയായിയായിരുന്നു സാണ്ടര്‍.പൊതുപ്രവര്‍ത്തനത്തില്‍ സാണ്ടറി ന് ശത്രുക്കള്‍ ഉണ്ടായിരുന്നില്ല എന്നത് അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു.യുവജനതാദള്‍ ജില്ലാ പ്രസിഡന്റ് വാക്‌സറിന്‍ പെരെപ്പാടന്‍ അദ്ധ്യക്ഷത വഹിച്ചു, എസ്.ജെ. വാഴപ്പിള്ളി , സിബി കെ.തോമസ് , വര്‍ഗ്ഗീസ് തെക്കേക്കര, കെ.പ്രസാദ്, കാവ്യ പ്രദീപ് , ജോര്‍ജ്ജ് തോമസ്, ആന്റു ടി.ടി., തോമസ് ചേനത്തു പറമ്പില്‍ , റിജോയ് പോത്തോക്കാരന്‍ എന്നിവര്‍ സംസാരിച്ചു

 

Advertisement