Friday, April 3, 2026
26.9 C
Irinjālakuda

‘നവമാധ്യമങ്ങള്‍ക്ക് സമൂഹത്തില്‍ സ്വാധീനം ചെലുത്താനാകും” – എം പി സുരേന്ദ്രന്‍

ഇരിങ്ങാലക്കുട : ‘ഫേസ് ബുക്കും’ ‘വാട്ട്‌സ് അപ്പും’ പോലെയുള്ള സോഷ്യല്‍ മീഡിയകള്‍ക്ക് നമ്മുടെ സമൂഹത്തില്‍ കാര്യമായ സ്വാധീനം ചെലുത്താനാവുമെന്ന് ‘മാതൃഭൂമി ടി വി’ ചാനലിന്റെ പ്രോഗ്രാം തലവനും, കേരളത്തിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ എം പി സുരേന്ദ്രന്‍ പറഞ്ഞു. ഫേസ് ബുക്ക് കൂട്ടായ്മയുടെ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സര്‍ക്കാര്‍ മുന്‍ ചീഫ് വിപ്പ് അഡ്വ തോമസ് ഉണ്ണിയാടന്‍ മുഖ്യാതിഥിയായിരുന്നു.തുടര്‍ന്ന് കൂട്ടായ്മയുടെ പ്രസിഡന്റ് രാജീവ് മുല്ലപ്പിള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഐ എ എസ് ജേതാവ് ഹരി കല്ലിക്കാട്ട് , ഇരിങ്ങാലക്കുട പോലീസ് സബ് ഇന്‍സ്പെക്ടര്‍ കെ എസ് സുശാന്ത്, വാര്‍ഡ് കൗണ്‍സിലര്‍ ഫിലോമിന, കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ടി വി ചാര്‍ളി, നഗരസഭാ കൗണ്‍സിലര്‍ സോണിയ ഗിരി, സി പി ഐ നേതാവ് പി മണി, ബി ജെ പി നേതാവ് സുനില്‍കുമാര്‍, സെന്റ് ജോസഫ്സ് കോളേജ് ഹിന്ദി വിഭാഗം മേധാവിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സിസ്റ്റര്‍ (ഡോ) റോസ് ആന്റോ, ഫിറോസ് ബാബു പ്രസംഗിച്ചു.രക്താര്‍ബുദ രോഗം ബാധിച്ച പടിയൂര്‍ സ്വദേശി അസ്‌നാന്‍ എന്ന നാലു വയസ്സുകാരന്റെ ജീവന്‍ രക്ഷിക്കുന്നതിനു വേണ്ടി നടത്തുന്ന രക്ത മൂല കോശദാന ക്യാമ്പയിന്റെ ഉല്‍ഘാടനം സിസ്റ്റര്‍ ഡോ റോസ് ആന്റോ നിര്‍വ്വഹിച്ചു. സെക്രട്ടറി മിനി ജോസ് കാളിയങ്കര സ്വാഗതവും, വൈസ് പ്രസിഡന്റ് ജോസ് വര്‍ഗീസ് മൊയലന്‍ നന്ദിയും പറഞ്ഞു.

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img