സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടിയുടെ ഉറച്ചശബ്ദമായിരുന്നു ഡേവീസ് തെക്കേക്കര : കെ.രാധാകൃഷ്ണന്‍

416
Advertisement

ആനന്ദപുരം : നവയുഗ മാധ്യമമായ സോഷ്യല്‍ മീഡിയയില്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഉറച്ച ശബ്ദമായിരുന്നു ഡേവീസ് തെക്കേക്കര എന്നും പാര്‍ട്ടിയെ പരിപോക്ഷിപ്പിക്കുന്നതിന് ഡേവീസ് തെക്കേക്കരയുടെ സോഷ്യല്‍ മീഡിയ കുറിപ്പുകള്‍ ഏറെ സഹായകരമായിരുന്നുവെന്നും മുന്‍ നിയമസഭാസ്പീക്കറും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവുമായ കെ.രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.മുന്‍ ഗ്രാമപഞ്ചായത്ത് അംഗവും നവമാധ്യമലോകത്തെ ഇടതുപക്ഷ രാഷ്ട്രീയ-സാമൂഹ്യ രംഗങ്ങളിലെ സൂഷ്മ നിരീക്ഷകനും സംവാദകനും ആയിരുന്ന ഡേവീസ് തെക്കേക്കര ഓര്‍മ്മയായിട്ട് ജൂലൈ 14 ന് ഒരു വര്‍ഷം തികയുന്നതിന്റെ ഭാഗമായി ആനന്ദപുരം ഇ.എം.എസ്.ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. ‘മാനവീയം-നവമാധ്യമങ്ങളുടെ ലോകത്ത് ‘ എന്ന വിഷയത്തെ ആസ്പദമാക്കി ദേശാഭിമാനി റസി.എഡിറ്റര്‍, പി.എം.മനോജ് വിഷയാവതരണം നടത്തി.ഡേവീസ് തെക്കേക്കരയുടെ ജീവിതം ആസ്പദമാക്കി മകന്‍ ഡെലിന്‍ ഡേവീസ് നിര്‍മ്മിച്ച ഡോക്യുമെന്ററി ചിത്രം പ്രദര്‍ശനവും ഉണ്ടായിരിന്നു.ഇരിങ്ങാലക്കുട എം.എല്‍.എ. കെ.യു.അരുണന്‍മാസ്റ്റര്‍,ജില്ലാപഞ്ചായത്തംഗം ടി ജി ശങ്കരനാരായണന്‍,മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍,ദിവാകരന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement