ലോകകപ്പ് ബിഗ് സ്‌ക്രീനില്‍ കാണുവാന്‍ വന്‍ തിരക്ക്.

575
Advertisement

ഇരിങ്ങാലക്കുട: തരംഗം ആര്‍ട്സ് ആന്റ് സ്പോര്‍ട് ക്ലബ് ഇരിങ്ങാലക്കുട മിനി ബസ്റ്റാന്റില്‍ സംഘടിപ്പിച്ച ആദ്യ പ്രീ ക്വാട്ടര്‍ മത്സരം കാണുവാന്‍ വന്‍ തിരക്ക്. ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്മ്യ ഷിജു ഫ്രാന്‍സും അര്‍ജന്റീനയുമായിട്ടുള്ള മത്സരം ഉദ്ഘാടനം നിര്‍വഹിച്ചു.മുന്‍സിപ്പല്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. വി.സി വര്‍ഗ്ഗീസ്, വാര്‍ഡ് കൗണ്‍സിലര്‍ ബിജു ലാസര്‍, ജോസ് മാമ്പുള്ളി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. റൊണാള്‍ഡോ തൊഴുത്തുംപറമ്പില്‍ സ്വാഗതവും, അക്ഷയ് റപ്പായി നന്ദിയും പറഞ്ഞു. നൂറുക്കണിക്കിന് ജനങ്ങള്‍ മത്സരം ആസ്വദിക്കുവാന്‍ എത്തിയിരുന്നു.

Advertisement