Saturday, May 16, 2026
23.9 C
Irinjālakuda

ഇരിങ്ങാലക്കുട ഠാണ-ചന്തകുന്ന് റോഡ് വികസനം എങ്ങുമെത്തിയില്ല : ഗതാഗത കുരുക്കില്‍ വീര്‍പ്പ്മുട്ടി ജനം

ഇരിങ്ങാലക്കുട :ഠാണ – ചന്തകുന്ന് റോഡ് വികസനം യാഥാര്‍ത്ഥ്യമാകാത്തതും ബൈപ്പാസ് റോഡ് യാഥാര്‍ത്ഥ്യമാക്കിയിട്ടും വേണ്ടത്ര ഗതാഗത പരിഷ്‌ക്കരണം നഗരത്തില്‍ നടത്താത്തതിനെ തുടര്‍ന്നും ഇരിങ്ങാലക്കുടയില്‍ എത്തുന്ന വാഹനയാത്രക്കാര്‍ ഗതാഗത കുരുക്കിലാക്കുന്നു.കിലോമീറ്ററുകള്‍ നീളുന്ന ഗതാഗത കുരുക്ക് ഠാണ-ചന്തകുന്ന് റോഡിലെ സ്ഥിരം കാഴ്ച്ചയായി മറി.സിഗ്നല്‍ സംവിധാനം പ്രവര്‍ത്തിക്കാത്തതും പാലിയോക്കര ടോള്‍ ഒഴിവാക്കുവാന്‍ ഇരിങ്ങാലക്കുട വഴി വരുന്ന വലിയ കണ്ടെയ്‌നര്‍ വാഹനങ്ങളും കുരുക്ക് വര്‍ദ്ധിപ്പിക്കുന്നതിനുള്ള കാരണങ്ങളാകുന്നു.വര്‍ഷങ്ങള്‍ക്ക് മുന്‍പേ പദ്ധതി തയ്യാറാക്കിയ ഠാണ – ചന്തകുന്ന് റോഡ് വികസനത്തിന് കീറാമുട്ടിയായി നില്‍ക്കുന്നത് പ്രധാനമായും ഒഴിപ്പിക്കേണ്ട സമീപത്തെ കടകളാണ്.89 കടകളും ഒരു വീടും വികസനത്തിനായി ഒഴിപ്പിക്കേണ്ടതുണ്ട്.എന്നാല്‍ വ്യാപാരികളുമായി സമവ്യായത്തിലെത്താന്‍ മാറിവന്ന സര്‍ക്കാരുകള്‍ക്കൊന്നും കഴിഞ്ഞില്ല.17 മീറ്ററിലാണ് ആദ്യകാലത്ത് പദ്ധതി വിഭാവനം ചെയ്തിരുന്നതെങ്കില്ലും പാതിവഴിയില്‍ ഇപ്പോഴത്തെ എം എല്‍ എ പ്രൊഫ. കെ യു അരുണന്‍ 14 മീറ്ററില്‍ വികസനം നടപ്പിലാക്കുവാന്‍ ശ്രമം നടത്തിയെങ്കില്ലും വിമര്‍ശനങ്ങളെ തുടര്‍ന്ന് ആ ശ്രമം ഉപേക്ഷിച്ച് വികസനം വരുന്നുണ്ടെങ്കില്‍ 17 മീറ്ററില്‍ തന്നെ കൊണ്ടുവരുവാന്‍ തീരുമാനിക്കുകയായിരുന്നു. എട്ട് കോടി രൂപ പദ്ധതിയ്ക്കായി സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ടെങ്കില്ലും റോഡ് വികസനം പൂര്‍ത്തികരിക്കുവാന്‍ ഈ പണം അപര്യാപ്ത്മാണെന്നും എട്ട് കോടി രൂപ കൂടി വേണമെന്നാണ് പൊതുമരാമത്തിന്റെ വിലയിരുത്തല്‍.

Hot this week

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

Topics

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...
spot_img

Related Articles

Popular Categories

spot_imgspot_img