3 അക്കാദമി അവാര്‍ഡുകള്‍ നേടിയ അമേരിക്കന്‍ ചിത്രമായ ‘മൂണ്‍ ലൈറ്റ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂണ്‍ 29ന് സ്‌ക്രീന്‍ ചെയ്യുന്നു.

321

ഇരിങ്ങാലക്കുട : 2017 ലെ മികച്ച ചിത്രം ഉള്‍പ്പെടെ 3 അക്കാദമി അവാര്‍ഡുകള്‍ നേടിയ അമേരിക്കന്‍ ചിത്രമായ ‘മൂണ്‍ ലൈറ്റ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂണ്‍ 29ന് സ്‌ക്രീന്‍ ചെയ്യുന്നു. നായക കഥാപാത്രത്തിന്റെ ജീവിതത്തിലെ മൂന്ന് ഘട്ടങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. അല്‍വിന്‍ മെഗ് ക്രേനയുടെ ആത്മകഥാംശമുള്ള നാടകമായ ‘ഇന്‍ മൂണ്‍ ലൈറ്റ് ബ്ലാക്ക് ബോയ്‌സ് ലുക്ക് ബ്ലൂ’വിനെ ആസ്പദമാക്കി ബാരി ജെങ്കിങ്ങ്‌സ് സംവിധാനം ചെയ്ത ചിത്രത്തെ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ മികച്ച ചിത്രങ്ങളില്‍ ഒന്നായി ‘ന്യൂയോര്‍ക്ക് ടൈംസ്’ തിരഞ്ഞെടുത്തിരുന്നു.മികച്ച ചിത്രം, തിരക്കഥ, സഹനടന്‍ എന്നീ വിഭാഗങ്ങളിലെ അക്കാദമി അവാര്‍ഡുകളാണ് ചിത്രം നേടിയത്. ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓര്‍മ്മ ഹാളില്‍ വൈകീട്ട് 6.30ന് നടക്കുന്ന പ്രദര്‍ശനത്തിലേക്ക് പ്രവേശനം സൗജന്യം. ചിത്രത്തിന്റെ സമയം 111 മിനിറ്റ് .

Advertisement