ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂളില്‍  ഹൗസ് സിസ്റ്റം ഉദ്ഘാടനം ചെയ്തു

616

ഇരിങ്ങാലക്കുട: ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂളില്‍ ഹൗസ് സിസ്റ്റം ഉദ്ഘാടനം സ്‌കൂളിന്റെ ആദ്യ പ്രിന്‍സിപ്പല്‍ ഡോ.ജോസഫ് ചെറുക്കുന്നേല്‍ നിര്‍വഹിച്ചു.സ്‌കൂള്‍ മാനേജര്‍ ഫാ.മാനുവല്‍ മേവട അധ്യക്ഷ പദം അലങ്കരിച്ച ചടങ്ങില്‍ ,പാഠ്യേ പാഠ്യതര വിഷയങ്ങളില്‍ കഴിവ് തെളിയിക്കാന്‍ വേണ്ട പാടവം വിദ്യാര്‍ത്ഥികള്‍ നേടിയെടുക്കണമെന്നു ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം കുട്ടികളെ ഓര്‍മ്മിപ്പിച്ചു.തുടര്‍ന്ന് നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ നേതൃസ്ഥാനം അലങ്കരിക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്‌കൂളിന്റെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്യുകയും ശേഷം ഓരോ ഗ്രൂപ്പിലെയും വിദ്യാര്‍ത്ഥികളുടെ നിറപ്പകിട്ടാര്‍ന്ന കലാപരിപാടികളും ഉണ്ടായിരുന്നു.പ്രിന്‍സിപ്പല്‍ ഫാ.മനു ജോണ്‍സണ്‍ ,ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ ഫാ.കുര്യാക്കോസ് ശാസ്താംകാല അഡ്മിനിസ്‌ട്രേറ്റര്‍ ഫാ.ജോയ്‌സണ്‍ മുളവരിക്കല്‍ ,സ്പിരിച്ച്വല്‍ ആനിമേറ്റര്‍ ഫാ ജോസിന്‍ ,എല്‍ പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സി ഓമന വി പി ,പി ടി എ പ്രസിഡന്റ് ടെല്‍സണ്‍ കോട്ടോളി ,സ്റ്റാഫ് സെക്രട്ടറി ബിന്ദു സ്‌കറിയ ,പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പ്രീത അലക്‌സ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു

Advertisement