പുലര്‍ച്ചെ പൊള്ളാച്ചിയില്‍ നടന്ന കാര്‍ അപകടത്തില്‍ ഇരിങ്ങാലക്കുട സ്വദേശി അടക്കം മൂന്ന് പേര്‍ മരിച്ചു.

6282
Advertisement

പൊള്ളാച്ചി:ഇന്ന് പുലര്‍ച്ചെ പൊള്ളാച്ചിയില്‍ നടന്ന കാര്‍ അപകടത്തില്‍ ഇരിങ്ങാലക്കുട സ്വദേശി അടക്കം മൂന്ന് പേര്‍ മരിച്ചു.ജോണ്‍ പോള്‍, ജോബി തോമസ്, സിജി എന്നിവരാണ് മരിച്ചത്.
ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറ മുരിങ്ങത്തുപറമ്പില്‍ ജോണ്‍ പോള്‍ ( 33) ആണ് മരിച്ചത് . കൂട്ടുകാരുമൊത്ത് വാല്‍പ്പാറയ്ക്ക് വിനോദയാത്ര പോയി തിരിച്ചു വരുന്നതിനിടെയാണ് അപകടം. പൊള്ളാച്ചി ആനമല പോലീസ് ലിമിറ്റ് ഗോവിന്ദാപുരം ചെക്ക് പോസ്റ്റിനു സമീപം ഗണപതി പാളയത്തില്‍ വച്ചായിരുന്നു അപകടം. ബൈക്കുമായി ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ മറിയുകയായിരുന്നു.
കൂടെയുണ്ടായിരുന്ന പൊക്കന്‍ ജോര്‍ജിന്റെ മകന്‍ ജോണിന്റെ കൈക്കാലുകള്‍ക്ക് പരുക്കേറ്റു