മുരിയാട് ഗ്രാമപഞ്ചായത്തിലെ എസ് എസ് എല്‍ സി പ്ലസ് ടു ഫുള്‍ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു

617

മുരിയാട്:മുരിയാട് ഗ്രാമപഞ്ചായത്തിലെ എസ് എസ് എല്‍ സി പ്ലസ് ടു ഫുള്‍ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളേയും എം സി എ ഫസ്റ്റ് റാങ്ക് വാങ്ങിയ വിദ്യാര്‍ത്ഥിയേയും പഞ്ചായത്തിന്റെ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കിയ ആനന്ദപുരം പള്ളിയേയും നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ ആനന്ദ പുരം ശ്രീ കൃഷ്ണ ഹൈസ്‌കൂളിനേയും ആനനപുരം സെന്റ് ജോസഫ് സ്‌കൂളിനേയും ഹരിത വിദ്യാലയത്തിന് അവാര്‍ഡ് ലഭിച്ച ആനന്ദപുരം സ്‌ക്കൂളിനേയും മികച്ച അംഗന്‍വാടിക്ക് അവാര്‍ഡ് ലഭിച്ച 81-ാം നമ്പര്‍ അംഗന്‍വാടി ടീച്ചര്‍ക്കും അനുമോദനങ്ങള്‍ നല്‍കുന്ന ചടങ്ങും ബോധവല്‍ക്കരണകരണ ക്ലാസ്സും ഐ എ എസ് ജേതാവ് ഹരി കള്ളിക്കാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഷാജു വെളിയത്ത് ബ്ലോക്ക് വൈസ് പ്രസിഡണ്ട് നളിനി ബാലകൃഷ്ണന്‍ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജിത രാജന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി പ്രശാന്ത് എന്നിവര്‍ സമ്മാനദാനവും പഞ്ചായത്തംഗങ്ങളായ മോളി ജേക്കബ്, വത്സന്‍ TV, ജസ്റ്റില്‍ ജോര്‍ജ് കോരുക്കുട്ടി, തോമസ് തൊകലത്ത് ,സിന്ധു നാരായണന്‍കുട്ടി, എന്നിവര്‍ ആശംസകളും പഞ്ചായത്തു പ്രസിഡണ്ട് സരളവിക്രമന്‍ അദ്ധ്യക്ഷ പദവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഗംഗാദേവി സുനില്‍ നന്ദിയും നിര്‍വ്വഹിച്ചു

 

 

Advertisement