കാട്ടൂരില്‍ നിന്നും എക്‌സൈസ് സംഘം കഞ്ചാവും പരുന്തിന്‍ നഖവും പിടികൂടി.

3934

ഇരിങ്ങാലക്കുട: കാട്ടൂരില്‍ നിന്നും എക്സൈസ് സംഘം കഞ്ചാവും പരുന്തിന്‍ നഖവും പിടികൂടി. കാട്ടൂര്‍ പണിക്കര്‍ മൂലയില്‍ നവക്കോട്ട് വീട്ടില്‍ സനൂപ്(22) ന്റെ ഡ്യൂക്ക് ബൈക്കിലും വീട്ടിലുമായി സൂക്ഷിച്ചിരുന്ന 200 ഗ്രാം കഞ്ചാവ്, ഒ.സി.ബി. പേപ്പര്‍, രണ്ട് പരുന്തിന്‍ നഖം എന്നിവയാണ് എക്സൈസ് ഇന്‍സ്പക്ടര്‍ വിനോദ് എം.ഒ.യു സംഘവും പിടികൂടിയത്. ഇന്ത്യന്‍ ഫോറസ്റ്റ് നിയമപ്രകാരം പരുന്തിന്‍ നഖം കൈവശം വയ്ക്കുന്നത് ജാമ്യമില്ലാത്ത കുറ്റമാണ്. വിദ്യാര്‍ത്ഥികല്‍ക്ക് പാക്കറ്റുകളിലാക്കി കഞ്ചാവ് വില്‍പ്പന നടത്തിയാണ് ഇയാള്‍ ആര്‍ഭാടജീവിതം നയിക്കാനുള്ള പൈസ കണ്ടെത്തുന്നതെന്ന് എക്സൈസ് സംഘം പറഞ്ഞു. ഇയാള്‍ക്കെതിരെ വേറേയും കേസുകളുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അസി. എക്സൈസ് ഇന്‍സ്പക്ടര്‍ അനില്‍കുമാര്‍ കെ.ആര്‍., പ്രിവന്റീവ് ഓഫീസര്‍ അനുകുമാര്‍ പി.ആര്‍., സിവില്‍ എക്സൈസ് ഓഫീസര്‍ ഗോവിന്ദന്‍ പി.എ., സരസന്‍ എ.എസ്., അനീഷ് കെ.എ., വനിത സിവില്‍ എക്സൈസ് ഓഫീസര്‍ പിങ്കി മോഹന്‍ദാസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

 

 

 

 

Advertisement