വിഷന്‍ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവത്തിന് കൊടിയിറങ്ങി

369

ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ജൂണ്‍ 3 മുതല്‍ അനുബദ്ധപരിപാടികളും ജൂണ്‍ 15 മുതല്‍ കാര്‍ഷിക പ്രദര്‍ശനങ്ങളും സെമിനാറുകളും പരിശീലനപരിപാടികളുമായി ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ അരങ്ങേറിയ ഞാറ്റുവേല മഹോത്സവത്തിന് കൊടിയിറങ്ങി.കാത്തലിക് സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ.ജോണ്‍ പാലിയേക്കര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.പ്രൊഫ.സാവിത്രി ലക്ഷ്മണന്‍ ഉപഹാര സമര്‍പ്പണം നടത്തി.ജ്യോതിസ് കോളേജ് പ്രിന്‍സിപ്പാള്‍ എ എം വര്‍ഗ്ഗീസ്,വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ് ജെ ചിറ്റിലപ്പിള്ളി,കോഡിനേറ്റര്‍മാര്‍ ഹുസൈന്‍ എം എ,എം എന്‍ തമ്പാന്‍,പ്രൊഫ.ആര്‍ ജയറാം,ബാലകൃഷ്ണന്‍ അഞ്ചത്ത്,സി.റോസ് ആന്റോ തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement