മുരിയാട് പഞ്ചായത്തിലെ വെള്ളിലക്കുന്ന് 71 ബൂത്തിലെ പതിനഞ്ചോളം നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി ഉജ്ജല്‍ യോജന പദ്ധതി പ്രകാരം കിറ്റ് വിതരണം ചെയ്തു

491
Advertisement

മുരിയാട്:മുരിയാട് പഞ്ചായത്തിലെ വെള്ളിലക്കുന്ന് 71 ബൂത്തിലെ പതിനഞ്ചോളം നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി ഉജ്ജല്‍ യോജന പദ്ധതി പ്രകാരം സൗജന്യ ഗ്യാസ് കണന്‍ഷനും സിലിഡര്‍ ,സ്റ്റൗവ്, റഗുലേറ്റര്‍ ,ലൈറ്റര്‍ മുതലായവ അടങ്ങുന്ന കിറ്റ് വിതരണം ചെയ്തു. ബിജെപി മദ്ധ്യമേഖല ജനറല്‍ സെക്രട്ടറി അറയ്ക്കല്‍ ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ബൂത്ത് പ്രസിഡന്റ് ഉദയന്‍ വെള്ളിലംകുന്ന് അദ്ധ്യക്ഷനായി. വേണുമാസ്റ്റര്‍, ഗിരീശന്‍, വടുതലനാരയണന്‍, അഖിലാഷ് വിശ്വനാഥന്‍, ജയന്‍ ആനന്ദപുരം, മഹേഷ് വെളിയത്ത്, രാജേഷ് ടിആര്‍, അജീഷ് പൈക്കാട്ട്, മുകുന്ദന്‍, ഗിരിജ,ഷൈജു ആനുര്‍ളി, കിരണ്‍ എന്നിവര്‍ സംസാരിച്ചു

 

Advertisement