ഇരിങ്ങാലക്കുട ഗവ .ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ക്ലാസ് റൂം ശീതീകരിച്ചിരിക്കുന്നതിന്റെ ഉദ്ഘാടനം ജൂണ്‍ 25 ന്

608
Advertisement

ഇരിങ്ങാലക്കുട:പൊതു വിദ്യാഭ്യാസം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഗവ .ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഓള്‍ഡ് സ്റ്റുഡന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ രണ്ട് ക്ലാസ് റൂമുകള്‍ ഹൈടെക് ആക്കുകയും അതില്‍ ഒരെണ്ണം ശീതീകരിക്കുകയും ചെയ്തിരിക്കുന്നു.ഈ കാലഘട്ടത്തിലെ ആവശ്യത്തിനനുസരിച്ച് ഈ വിദ്യാലയത്തെ മുന്‍പന്തിയിലേക്ക് കൊണ്ട് വരിക എന്ന ലക്ഷ്യം വച്ച് കൊണ്ടാണ് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഈ പ്രവര്‍ത്തി ചെയ്തത് . ശീതീകരിച്ച ക്ലാസ് റൂമിന്റെ ഉദ്ഘാടനം 2018 ജൂണ്‍ 25 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ചാലക്കുടി എം പി യായ ടി വി ഇന്നസെന്റ് അവര്‍കള്‍ നിര്‍വഹിക്കുന്നു. ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ. കെ യു അരുണന്‍ മാസ്റ്റര്‍ മുഖ്യാതിഥിയായിരിക്കും .ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു മുഖ്യ പ്രഭാഷണം നടത്തും .ഓള്‍ഡ് സ്റ്റുഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് പ്രൊഫ ഇ എച്ച് ദേവി അധ്യക്ഷത വഹിക്കും .പ്രൊഫ ഇ എച്ച് ദേവി ,മായാദേവി ,അംബിക ,ഗിരിജ നമ്പ്യാരു വീട്ടില്‍ ,കോര്‍ഡിനേറ്റര്‍ സി എസ് അബ്ദുള്‍ ഹഖ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

Advertisement