ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ 2018-19 വര്‍ഷത്തെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു

972

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ 2018-19 വര്‍ഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ജൂണ്‍ 21 വ്യാഴാഴ്ച വൈകീട്ട് ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് ഹാളില്‍ വെച്ച് നടന്നു.ലയണ്‍സ് ക്ലബ് ഫസ്റ്റ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ എല്‍ എന്‍ എം ഡി ഇഗ്നേഷ്യസ് എം ജെ എഫ് സ്ഥാനാരോഹണ ചടങ്ങുകള്‍ നിര്‍വ്വഹിച്ചു.ലയണ്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ എല്‍ എന്‍ വി എ തോമച്ചന്‍ എം ജെ എഫ് സര്‍വ്വീസ് പ്രോജക്ടുകളുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.2018-19 ഇരിങ്ങാലക്കുട ലയണ്‍സ് പ്രസിഡന്റ് ഫ്രാന്‍സിസ് ജോണ്‍,സെക്രട്ടറി തോമസ് കാളിയങ്കര ,ട്രഷറര്‍ റോയ് ജോസ് ,ലയണ്‍സ് ക്ലബ് പ്രസിഡന്റ് ദീപാ ഫ്രാന്‍സിസ് ,സെക്രട്ടറി എല്‍ എസ് എല്‍സ്ലറ്റ് ജോണ്‍,ട്രഷറര്‍ എല്‍ എസ് തുഷാര വിജു,ലിയോ ക്ലബ് പ്രസിഡന്റ് ലിയോ അഞ്ചന പോള്‍ മാവേലി,സെക്രട്ടറി ലിയോ ഒലിവിയ റോയ് ,ട്രഷറര്‍ ലിയോ ആന്‍ റോസ് വര്‍ഗ്ഗീസ് എന്നിവര്‍ സ്ഥാനമേറ്റു.
പ്രസ്തുത ചടങ്ങില്‍ ലയണ്‍സ് ക്ലബ് മുന്‍ പ്രസിഡന്റ് ലയണ്‍ ജോര്‍ജ്ജ് ചീരന്‍ അദ്ധ്യക്ഷത വഹിച്ചു.മുന്‍ ഗവര്‍ണര്‍മാരായ എന്‍ എന്‍ ആനന്ദ് മേനോന്‍ ,എല്‍ എന്‍ അഡ്വ ടി ജെ തോമാസ് ,റിജിയന്‍ ചെയര്‍മാന്‍ എല്‍ എന്‍ ജോഷി മുണ്ടക്കല്‍ ,സോണ്‍ ചെയര്‍മാന്‍ എല്‍ എന്‍ എ വി സുരേഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.എല്‍ എന്‍ ടി ബാലകൃഷ്ണമേനോന്‍ പിഎംജെഎഫ് നന്ദി രേഖപ്പെടുത്തി

Advertisement