ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗ് നിര്‍മ്മിക്കാന്‍ ഒരുപിടി മുടിയഴകുമായ് ഡി.വൈ.എഫ്.ഐ

768

ഇരിങ്ങാലക്കുട:ക്യാന്‍സര്‍ ചികിത്സയുടെ ഭാഗമായി റേഡിയേഷനും കീമോതെറാപ്പിയും കഴിഞ്ഞാല്‍ മുടി കൊഴിഞ്ഞു പോകുന്നത് മൂലം അവരിലുണ്ടാക്കുന്ന മാനസികാഘാതം ചെറുതല്ല. പ്രത്യേകിച്ച് സ്ത്രീകളില്‍. സ്വാഭാവിക മുടികൊണ്ട് ഉണ്ടാക്കിയ വിഗ്ഗിന് വിപണിയില്‍ വലിയ വിലയാണ്. അതുകൊണ്ട് തന്നെ നിര്‍ധനരായ രോഗികള്‍ക്ക് അത് അപ്രാപ്യവുമാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ദാനം ചെയ്ത് ലഭിക്കുന്ന മുടി ഉപയോഗിച്ച് സൗജന്യമായി നിര്‍ധനരായ രോഗികള്‍ക്ക് വിഗ്ഗ് നിര്‍മ്മിച്ച് നല്‍കുന്ന സംഘടനകള്‍ ധാരളമുണ്ട് നാട്ടില്‍. അതിലേക്ക് മുടിയുടെ ലഭ്യത ഉറപ്പാക്കലാണ് സമൂഹം ചെയ്യേണ്ടത്. കേശദാനത്തിന്റെ പ്രാധാന്യവും സന്ദേശവും സമൂഹത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് സമ്മേളനത്തിന്റെ ഭാഗമായി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കേശദാന പരിപാടി സെന്റ് ജോസഫ് കോളേജ് ഹിന്ദി വിഭാഗം മേധാവിയും സാമൂഹിക പ്രവര്‍ത്തകയുമായ സിസ്റ്റര്‍ റോസ് ആന്റോ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആര്‍.എല്‍.ശ്രീലാല്‍, ജില്ലാ കമ്മിറ്റി അംഗം പി.സി. നിമിത, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ വി.എച്ച്.വിജീഷ്, സി.ആര്‍.മനോജ് എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
മായ മഹേഷ്, വി.എസ്.സീതാലക്ഷ്മി, ലിജി മണികണ്ഠന്‍, മീര സബീഷ്, ലയകൃഷ്ണ, സൗപര്‍ണ്ണിക സന്ദീപ്, നവ്യ വിനയന്‍, സവിത ബാലകൃഷ്ണന്‍, സാന്ദ്ര സന്തോഷ്, എം.എ.അനീഷ, സിയ സുരേഷ്, ലാവണ്യ ദിലീഷ്, ഇന്ദിര മോഹനന്‍, അസ്‌ന സുരേഷ്, എ.എ.ആര്യഎന്നിവരാണ് സ്വന്തം മുടിയഴക് മുറിച്ച് നല്‍കി കേശദാനത്തിന്റെ സന്ദേശം നല്‍കി സമൂഹത്തിന് മാതൃകയായത്.

 

Advertisement