ആനന്ദപുരം പള്ളിയില്‍ ഗ്രേയ്‌സ് ഫെസ്റ്റിന് തുടക്കമായി

343

ആനന്ദപുരം: ചെറുപുഷ്പം ദേവാലയത്തില്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള അവധിക്കാല പഠന ക്യാമ്പ് ‘ഗ്രേയ്‌സ് ഫെസ്റ്റ് ‘ ആരംഭിച്ചു. വികാരി ഫാ.ആന്‍ഡ്രൂസ് ചെതലന്‍ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് ജോബി കണ്ണംമഠത്തി അധ്യക്ഷത വഹിച്ചു.ദൈവപരിപാലന സഭ അസി. ഡെലിഗേറ്റ് സുപ്പീരിയര്‍ മദര്‍ മേരി റാഫേല്‍, കൈക്കാരന്‍ പോള്‍ ഇല്ലിക്കല്‍, പ്രധാനധ്യാപിക ജോളി ജോയി മംഗലത്ത്, ജോസഫ് കാളന്‍, ഡേവിസ് പഴയാറ്റില്‍ എന്നിവര്‍ പ്രസംഗിച്ചു.സിസ്റ്റര്‍ ഗ്ലോറിയ, സിസ്റ്റര്‍ ഐറിന്‍ മരിയ, സിസ്റ്റര്‍ വിനയ, സിസ്റ്റര്‍ നവ്യ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു..ഡിഡിപി സിസ്റ്റേഴ്‌സാണ് ഗ്രേയ്‌സ് ഫെസ്റ്റിന് നേതൃത്വം നല്‍കുന്നത്.

Advertisement