Friday, July 10, 2026
24.2 C
Irinjālakuda

ഹര്‍ത്താല്‍ ചതിച്ചു : വധു വിവാഹ വേദിയില്‍ നിന്നും പരിക്ഷ ഹാളിലേയ്ക്ക്

പടിയൂര്‍ : ജീവിതത്തിന്റെ പരിക്ഷണങ്ങള്‍ ആരംഭിക്കുന്നത് വൈവാഹിക ജീവിതം ആരംഭിക്കുന്നതോടെയാണ് എന്ന് ചിലര്‍ പറയുമെങ്കില്ലും വിവാഹ വേദിയില്‍ നിന്ന് പരിക്ഷഹാളിലേയ്ക്ക് നേരെ പോവുക എന്നത് ശരിക്കും ഒരു പരിക്ഷണം തന്നേയാണ്.പടിയൂര്‍ സ്വദേശി മതിലകത്ത് വീട്ടില്‍ അബ്ദുള്‍ കരീമിന്റെയും നൗഷത്തിന്റെയും മകള്‍ നുസ്‌റത്തിനാണ് വിവാഹവേദിയില്‍ പരിക്ഷഹാളിലേയ്ക്ക് മരണപാച്ചില്‍ നടത്തേണ്ടി വന്നത്.കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ബികോം (സി എ) ഫൈനല്‍ സെമസ്റ്റര്‍ ടാക്‌സ് പേപ്പര്‍ പരിക്ഷ കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് നടത്തേണ്ടിയിരുന്നത്.അതനുസരിച്ചാണ് വിവാഹവും വ്യാഴാഴ്ച്ചയിലേയ്ക്ക് പ്ലാന്‍ ചെയ്തിരുന്നത്.എന്നാല്‍ അപ്രതീക്ഷിതമായി എത്തിയ ഹര്‍ത്താല്‍ എല്ലാ പ്ലാനുകളും പൊളിക്കുകയായിരുന്നു.തിങ്കളാഴ്ച്ചയിലെ പരിക്ഷ വ്യാഴാഴ്ച്ചയിലേയ്ക്ക് മാറ്റിവെച്ചു.വിവാഹത്തിനായി എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്ന നുസ്‌റത്തിന്റെ കുടുംബത്തിന് വിവാഹം മാറ്റിവെയ്ക്കുക എന്നത് പ്രായോഗികമായിരുന്നുന്നില്ല.ഭാവി വരന്‍ മതിലകത്ത് വീട്ടില്‍ നൂറുദിന്റെ മകന്‍ ഫവാസിന്റെയും കുടുംബത്തിന്റെയും അനുവാദത്തോടെ നിക്കാഹ് കഴിഞ്ഞ ഉടന്‍ തരണനെല്ലൂര്‍ കോളേജിലെ പരിക്ഷ ഹാളിലേയ്ക്ക് പായുകയായിരുന്നു നുസ്‌റത്ത്.പരിക്ഷയ്ക്ക് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നത് വാഹനത്തില്‍ ഇരുന്നാണ്.പരിക്ഷ കാരണം കൂട്ടുക്കാരിയുടെ വിവാഹത്തിന് പോകാന്‍ സാധിക്കാതിരുന്ന കൂട്ടുക്കാര്‍ക്കും ടീച്ചര്‍മാര്‍ക്കും വിവാഹ വേഷത്തില്‍ പരിക്ഷയ്ക്ക് എത്തിയ നുസ്‌റത്തിനെ കണ്ട് അത്ഭുതമായി.പരിക്ഷ കഴിയുന്നത് വരെ നവവരന്‍ ജീവിതപങ്കാളിയ്ക്കായി പരിക്ഷഹാളിന് പുറത്ത് കാത്തിരിക്കുന്നുണ്ടായിരുന്നു.പരിക്ഷയ്ക്ക് ശേഷം ഉടന്‍ തന്നേ വൈകീട്ടത്തേ റിസ്പഷനായി ഇരുവരും പുറപ്പെട്ടു.

STILLS : DHARUN DHAMODHER

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img