കണേ്ഠശ്വരം ക്ഷേത്രപരിസരത്ത് നിന്ന് കഞ്ചാവ് പിടികൂടി

952
Advertisement

ഇരിങ്ങാലക്കുട : കണേ്ഠശ്വരം ക്ഷേത്രപരിസരത്ത് നിന്ന് കഞ്ചാവുമായി ബംഗാളി സ്വദേശി യുവാവിനെ ഇരിങ്ങാലക്കുട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം ഓ വിനോദും സംഘവും പിടികൂടി.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബംഗാളി സ്വദേശികള്‍ താമസിച്ചിരുന്ന പണിക്കവീട്ടില്‍ ശിവശങ്കരന്റെ വീട് പരിശോധിച്ചപ്പോഴാണ് 20 ഗ്രാം കഞ്ചാവും മറ്റ് നീരോധിത ഉല്‍പന്നങ്ങളും കണ്ടെത്തിയത്.ബംഗാള്‍ സ്വദേശി സുഹ്രറുള്ള ഷെയ്ക്ക് (32) നെയാണ് അറസ്റ്റ് ചെയ്തത്.ഇയാള്‍ക്ക് കഞ്ചാവ് വിതരണം നടത്തുന്ന പൊറുത്തിശ്ശേരി സ്വദേശിക്കായി എക്‌സൈസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.എക്‌സൈസ് സംഘത്തില്‍ കെ എ ജയദേവന്‍,പി ആര്‍ അനില്‍കുമാര്‍,ജീവേഷ് എം ബി,സി ബി ശിവന്‍,വിജയന്‍ കെ കെ,പിങ്കി മോഹന്‍ദാസ് എന്നിവരാണ് ഉണ്ടായിരുന്നത്.

Advertisement