ടെക്നി ഫാഷന്‍ ഷോ മാര്‍ച്ച് 2 ന് ഇരിങ്ങാലക്കുടയില്‍

649

ഇരിങ്ങാലക്കുട : ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ജില്ലയിലെ അഞ്ചു ഫാഷന്‍ ഡിസൈനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ അണിനിരക്കുന്ന ടെക്നി ഫാഷന്‍ ഷോ മാര്‍ച്ച് 2 ന് ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ നടക്കും.വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ വിവിധ അലങ്കാര നിര്‍മ്മിതികളും വസ്ത്ര ഡിസൈനുകളും,പെയ്ന്റിങ്ങുകളും ബ്രെഡല്‍ ഡ്രസ് മേക്കിംങ്ങ്,ഫാഷന്‍ മേക്കിംങ്ങ് മെഷിനറികള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്നു. വെള്ളിയാഴ്ച്ച രാവിലെ 9:30ന് ചാലക്കുടി എം പി ഇന്നസെന്റ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. കെ.യു അരുണന്‍ മാസ്റ്റര്‍ എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തുന്നു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ നിമ്മ്യ ഷിജു മുഖ്യാതിഥിയായിരിക്കുമെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Advertisement