സെന്റ് ജോസഫ്‌സ് കോളേജില്‍ കോളേജ് ഡേ ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി

472

ഇരിങ്ങാലക്കുട ; സെന്റ് ജോസഫ്‌സ് കോളേജില്‍ കോളേജ് ഡേ ആഘോഷങ്ങള്‍ ബുധനാഴ്ച വര്‍ണ്ണാഭമായി നടന്നു.കാലടി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ ധര്‍മ്മരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു. ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു. വിരമിക്കുന്ന പ്രിന്‍സിപ്പല്‍ ഡോ.സി ക്രിസ്റ്റി, വൈസ് പ്രിന്‍സിപ്പല്‍ ഡോ.സി ലില്ലി കാച്ചപ്പിള്ളി, പ്രൊഫ. ബേബി ജെ ആലപ്പാട്ട്,സി എല്‍വിന്‍ പീറ്റര്‍ എന്നിവര്‍ക്ക് യാത്രയയപ്പും നല്‍കി. ഡോ.സി ഇസബെല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി എച്ച് എഫ് സുപ്പീരിയര്‍ മദര്‍ ഉദയ, മാനേജര്‍ ഡോ.സി. രഞ്ജന, പി ടി ഡ്യ എ ഭാരവാഹി സത്യന്‍, ഡോ എന്‍ ആര്‍ മംഗളാംബാള്‍, ഡോ.സി. ആഷ, ചെയര്‍മാന്‍ നസ്‌റീന്‍ മന്‍സൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കലാവിരുന്നു നടന്നു.

Advertisement