Saturday, May 30, 2026
29.9 C
Irinjālakuda

ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും വീണ്ടും കഞ്ചാവ് വേട്ട യുവാവ് പിടിയില്‍

ഇരിങ്ങാലക്കുട : ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് കഞ്ചാവുമായി യുവാവ് പിടിയില്‍.വലപ്പാട് കോതകുളം സ്വദേശി പാറപറമ്പില്‍ അക്ഷയ് (21)നെയാണ് 20 ഗ്രാം കഞ്ചാവുമായി ഇരിങ്ങാലക്കുട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം ഓ വിനോദും സംഘവും പിടികൂടിയത്.കഴിഞ്ഞ ആഴ്ച്ചയാണ് 2 കിലോ കഞ്ചാവുമായി രണ്ട് പേരെ ഇരിങ്ങാലക്കുട പോലിസ് ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും പിടികൂടിയത്.കഞ്ചാവ് ചുരുട്ടി വലിക്കാന്‍ ഉപയോഗിക്കുന്ന ഒ സി ബി പേപ്പറിന്റെ രണ്ട് പായ്ക്കറ്റുകളും എക്‌സൈസ് കണ്ടെടുത്തിട്ടുണ്ട്.സ്വയം ഉപയോഗിക്കാനാണ് കഞ്ചാവ് സൂക്ഷിച്ചതെന്ന് ഇയാള്‍ എക്‌സൈസിനോട് പറഞ്ഞത്.സ്‌കൂള്‍ വിടുന്ന സമയത്ത് ബസ് സ്റ്റാന്റ് പരിസരത്ത് സാധാരണ നടത്താറുള്ള പരിശോധനയിലാണ് അക്ഷയ് പിടിയിലായത്.ബസ് സ്റ്റാന്റില്‍ ബിഡി വലിച്ച് നില്‍ക്കുകയായിരുന്ന ഇയാളെ സംശയം തോന്നിയ എക്‌സൈസ് സംഘം പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു.മൂന്ന് മാസം മുന്‍പ് ഒന്നരകിലോ കഞ്ചാവുമായി അക്ഷയുടെ ജ്യേഷ്ഠന്‍ അരുണ്‍ പോലീസ് പിടിയിലായിരുന്നു.അക്ഷയ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ചെറിയ തോതില്‍കഞ്ചാവ് കച്ചവടം നടത്തിയിരുന്നതായും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.പി ഓ അനുകുമാര്‍,സി ഇ ഓ മാരായ അനീഷ് കെ എ,സിബിന്‍ വി എം,ബാബു കെ എ,മനോജ്,സി വി സിവിന്‍ എന്നിവരാണ് എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്.

Hot this week

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

Topics

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...
spot_img

Related Articles

Popular Categories

spot_imgspot_img