സെന്റ് തോമസ് കത്തീഡ്രല്‍ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോളേജ് അദ്ധ്യാപക സംഗമം

444

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രല്‍ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള കോളേജ് അദ്ധ്യാപക സംഗമം വികാരി റവ. ഡോ. ആന്റു ആലപ്പാടന്‍ ഉദ്ഘാടനം ചെയ്തു. ഏറ്റവും സീനിയര്‍ അദ്ധ്യാപകനായ പ്രൊഫ. ബാസ്റ്റ്യന്‍ ജോസിനെ പൊന്നാട അണിയിച്ച് ആദരിച്ചു. പുതിയതായി രൂപീകരിച്ച കോളേജ് അദ്ധ്യാപക ഫോറത്തിന്റെ പ്രസിഡന്റായി പ്രൊഫ. സി. വി. ഫ്രാന്‍സിസിനേയും , വൈസ് പ്രസിഡന്റായി പ്രൊഫ. ജെസി ജോളിയേയും, സെക്രട്ടറിയായി പ്രൊഫ. പി. എല്‍. ആന്റണിയേയും, ജോയന്റ് സെക്രട്ടറിയായി പ്രൊഫ. വീണ ബിജോയിയേയും തിരഞ്ഞെടുത്തു. അസിസ്റ്റന്റ് വികാരിമാരായ ഫാ. മില്‍ട്ടണ്‍ തട്ടില്‍ കുരുവിള, ഫാ. അജോ പുളിക്കന്‍, പ്രൊഫ. ബാസ്റ്റിന്‍ ജോസ്, പ്രൊഫ. ഇ. ജെ. വിന്‍സന്റ് എന്നിവര്‍ പ്രസംഗിച്ചു. അസിസ്റ്റന്റ് വികാരി ഫാ. ഫെമിന്‍ ചിറ്റിലപ്പിള്ളി, ട്രസ്റ്റിമാരായ ലോറന്‍സ് ആളൂക്കാരന്‍, ഫ്രാന്‍സിസ് കോക്കാട്ട്, റോബി കാളിയങ്കര എന്നിവര്‍ നേതൃത്വം നല്‍കി. റൂബി ജൂബിലി ജനറല്‍ കണ്‍വീനര്‍ ഒ. എസ്. ടോമി സ്വാഗതവും , ട്രസ്റ്റി പ്രൊഫ. ഇ.ടി. ജോണ്‍ നന്ദിയും പറഞ്ഞു.

Advertisement