മിറാബിലിയ 2K18 സാഹിത്യ മേളയ്ക്ക് തുടക്കമായി

465
Advertisement

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇംഗ്ളീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മിറാബിലിയ 2K18 എന്ന പേരില്‍ രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന സാഹിത്യ മേളയ്ക്ക് തുടക്കമായി. മേള സിനിമാ താരം സിജു വില്‍സന്‍ ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ക്രിസ്റ്റി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൃക്കദാനം മഹാദാനം എന്ന വിഷയവുമായി ബന്ധപ്പെട്ട് കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഇരിങ്ങാലക്കുട ചാപ്റ്റര്‍ പ്രസിഡണ്ട് ജോസ്.ജെ. ചിറ്റിലപ്പിള്ളി സംസാരിച്ചു.ഫിലിം ഫെസ്റ്റിവല്‍, ലവ് ലെറ്റര്‍ റൈറ്റിംഗ് മല്‍സരം, വെസ്റ്റേണ്‍ സംഗീതാലാപന മല്‍സരം, തല്‍സമയ കുറ്റാന്വേഷണ റിപ്പോര്‍ട്ടിംഗ് മല്‍സരം, റേഡിയോ ജോക്കി ഹണ്ട്, കഥാരചന, സിനിമാ റിവ്യൂ എന്നി മത്സരങ്ങളാണ് മേളയുടെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ 9.30 ന് നടക്കുന്ന ചര്‍ച്ചയില്‍ പ്രശസ്ത കഥാകൃത്ത് ടി.ഡി. രാമകൃഷ്ണന്‍ പങ്കെടുക്കും.ഇംഗ്ളീഷ് സാഹിത്യവുമായി ബന്ധപ്പെട്ട് വ്യത്യസ്ഥമായ മല്‍സരങ്ങള്‍ നടത്തും.അഖില കേരളാടിസ്ഥാനത്തില്‍ വിവിധ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ മല്‍സരങ്ങളില്‍ പങ്കെടുക്കും.സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള പൊതുജനങ്ങള്‍ക്കായി ഡിസ്നി വേള്‍ഡും ഹൊറര്‍ ഹൗസും ഒരുക്കിയിട്ടുണ്ട്. രണ്ടു ദിവസവും ഫുഡ് ഫെസ്റ്റിവലും ഉണ്ടാകും.

Advertisement