ഠാണ- ബസ് സ്റ്റാന്റ് റോഡില്‍ വ്യാഴാഴ്ച്ച മുതല്‍ ഗതാഗതം നിരോധിച്ചു.

ഇരിങ്ങാലക്കുട: നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡായ ഠാണ- ബസ് സ്റ്റാന്റ് റോഡില്‍ വ്യാഴാഴ്ച്ച മുതല്‍ ഗതാഗതം നിരോധിച്ചു. റോഡ് നവീകരണത്തിന്റെ ഭാഗമായി റോഡില്‍ കോണ്‍ക്രീറ്റ് ബ്ലോക്ക് സ്ഥാപിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഠാണ മുതല്‍ ബസ് സ്റ്റാന്റ് വരെ പണി പൂര്‍ത്തിയാകുന്നതുവരെ ഗതാഗതം നിരോധിച്ചിരിക്കുന്നത്. ഇതിന്‍ പ്രകാരം പ്രൈവറ്റ് ബസ് സ്റ്റാന്റ് പരിസരത്തുനിന്നും പുറപ്പെടുന്ന വാഹനങ്ങള്‍ ബൈപ്പാസ് വഴിയും ഠാണായില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ചന്തക്കുന്ന് വഴി ടൗണ്‍ ഹാള്‍ റോഡിലൂടെ ഇരിങ്ങാലക്കുട ടൗണില്‍ പ്രവേശിക്കേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. നവീകരണത്തിനായി ഠാണാ- ബസ് സ്റ്റാന്റ് റോഡിലെ ഗതാഗതം നിരോധിച്ച സാഹചര്യത്തില്‍ കൂടല്‍മാണിക്യം പള്ളിവേട്ട ആല്‍ത്തറയ്ക്ക് സമീപം ഭാഗത്ത് പുതിയ പൈപ്പിടുമെന്ന് വാട്ടര്‍ അതോററ്റി വ്യക്തമാക്കി. വ്യാഴാഴ്ച മുതല്‍ തന്നെ പൈപ്പിടല്‍ പ്രവര്‍ത്തികള്‍ ആരംഭിക്കുമെന്നും വാട്ടര്‍ അതോററ്റി അറിയിച്ചു. പൈപ്പിടല്‍ പൂര്‍ത്തിയാകുന്നതോടെ പൊതുമരാമത്ത് വകുപ്പ് റോഡിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങും. ഹെഡ് പോസ്റ്റാഫീസിന് മുന്നില്‍ നിന്നാണ് നവീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആല്‍ത്തറയ്ക്കലടക്കം റോഡിലെ തകര്‍ന്നുപോയ കോണ്‍ക്രീറ്റ് സ്ലാബുകള്‍ മാറ്റുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img