ഇരിങ്ങാലക്കുടയില്‍ നിന്ന് നാട് വീട്ട വിദ്യാര്‍ത്ഥിക്ക് തുണയായത് നാഗലന്റ്ക്കാരന്‍

6829
Advertisement

ഇരിങ്ങാലക്കുട : അന്യ സംസ്ഥാനക്കാര്‍ കുട്ടികളെ തട്ടികൊണ്ട് പോകുന്ന വാര്‍ത്തകള്‍ മാത്രം കേട്ട് ശീലിച്ച മലയാളികള്‍ക്കിതാ ഒരു വേറീട്ട വാര്‍ത്ത ഇരിങ്ങാലക്കുടയില്‍ നിന്നും.ഇരിങ്ങാലക്കുടയില്‍ നിന്നും നാട് വിട്ട് പോയ 13 വയസ്‌ക്കാരന് കൂട്ടായത് 19 വയസുക്കാരന്‍ നാഗലന്റ് യുവാവ്.രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇരിങ്ങാലക്കുട ചേലൂര്‍ സ്വദേശി മേലേപുറം വീട്ടില്‍ എബിന്‍ ബിനോയ് എന്ന 13 വയസുക്കാരന്‍ വീട് വിട്ട് പോയത്.പരിക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് ഒരു കാര്യത്തിനും ശാസിക്കാത്ത വീട്ടുക്കാര്‍ വഴക്ക് പറഞ്ഞപ്പോള്‍ ഓടിയ്ക്കാന്‍ നല്ലവണം അറിയില്ലെങ്കില്ലും എബിന്‍ സ്‌കൂട്ടറുമെടുത്ത് പാതിരാത്രി നാട് വിടുകയായിരുന്നു.ആയിരകണക്കിന് കിലോമിറ്റര്‍ അകലെ നിന്ന് സ്വന്തം മാതപിതാക്കളെയും വീടും വിട്ട് നാഗലാന്റില്‍ നിന്നും ജോലി തേടി 14-ാം വയസില്‍ കേരളത്തില്‍ എത്തിയ മുഹമ്മദ് നജിബുല്‍ എന്ന യുവാവിന് താന്‍ ജോലി ചെയ്യുന്ന നെടുമ്പാശ്ശേരിയിലെ ജൂസ് കടയില്‍ ജോലി അന്വേഷിച്ച് എത്തിയ മലയാളി ബാലനെ കണ്ടപ്പോള്‍ തോന്നിയ പന്തികേടാണ് എബിന് തിരിച്ച് മാതാപിതാക്കളുടെ അടുത്ത് എത്താന്‍ തുണയായത്.എബിനെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിയ ശേഷം തിരിച്ച് പോകാന്‍ പറഞ്ഞപ്പോള്‍ അവന് മാതപിതാക്കളുടെയോ ആരുടെയും ഫോണ്‍ നമ്പര്‍ പോലും അറിയാത്ത അവസ്ഥയായിരുന്നു.നാട്ടുക്കാരും പോലിസും എബിനെ തിരഞ്ഞ് നടക്കുകയായിരിക്കും എന്ന് മനസിലാക്കി ഇനിയും അവരെ വിഷമിപ്പിക്കണ്ട എന്ന് കരുത് പഠിക്കുന്ന സ്‌കൂള്‍ ചോദിച്ചറിഞ്ഞ് ഹെഡ്മിസ്ട്രസിനെ വിളിച്ച് പറഞ്ഞു.അവിടെയും തീര്‍ന്നില്ല ആ നാഗലാന്റ്ക്കാരന്റെ മനസിന്റെ വലുപ്പം എബിന്‍ കൊണ്ട് വന്ന സ്‌കൂട്ടറില്‍ നെടുമ്പാശ്ശേരിയില്‍ നിന്നും ഇരിങ്ങാലക്കുട വരെ എബിനെ കൊണ്ട് വന്ന് പോലിസില്‍ ഏല്‍പിച്ചതിന് ശേഷമാണ് നജീബ് മടങ്ങിയുള്ളു….ഏവരെയും സംശയത്തോടെ കാണുന്ന മലയാളികള്‍ പഠിയ്ക്കാന്‍ ഇങ്ങനെയും ചില നല്ല പാഠങ്ങളുണ്ട്.

Advertisement