വാടച്ചിറയില്‍ കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ചു

454

കാട്ടൂര്‍ : കാട്ടൂര്‍ വാടച്ചിറ റോഡില്‍ കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് പോസ്റ്റ് തകര്‍ന്നു. കാറിന്റെ ടയര്‍ പൊട്ടിയാണ് അപകടം ഉണ്ടായത്. ആളപായമില്ല. പോസ്റ്റ് റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. കാട്ടൂര്‍ പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ ആരംഭിച്ചു. ഇലക്ട്രിസിറ്റി ജീവനക്കാര്‍ സ്ഥലത്തെത്തി പോസ്റ്റ് പുന:സ്ഥാപിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

Advertisement