സാഹിത്യോത്സവത്തിൻ്റെ ഭാഗമായി പാൽപ്പായസം എന്ന ബാലസാഹിത്യകൃതി പ്രകാശനം ചെയതു

63

ഇരിങ്ങാലക്കുട: സംഗമ സാഹിതിയുടെ നേതൃത്വത്തിൽ നടത്തുന്ന സാഹിത്യോത്സവത്തിൻ്റെ ഭാഗമായി വി.ആർ.ദേവയാനി രചിച്ച പാൽപ്പായസം എന്ന ബാലസാഹിത്യകൃതി കവി പി.എൻ.സുനിൽ രാധികാ സനോജിന് നൽകി പ്രകാശനം ചെയതു. കാട്ടൂർ രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ബോബി ജോസ് എഴുതിയ “ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കും തിരിച്ചും ചില നോട്ടങ്ങൾ” എന്ന പുസ്തകം സനോജ് രാഘവൻ അവതരിപ്പിച്ചു. രാധാകൃഷ്ണൻ വെട്ടത്ത്, പ്രൊഫ: വി.കെ.ലക്ഷ്മണൻ നായർ, വി.വി.ശ്രീല, അരുൺ ഗാന്ധിഗ്രാം, ജോസ് മഞ്ഞില എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Advertisement