കൊടകര: സെന്റ് ജോസഫ്‌സ് ഫൊറോന ഇടവക വിദ്യഭ്യാസ കൗണ്‍സിലിന്റെയും KCY M ന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഇടവകയിലെ യുവജനങ്ങള്‍ക്കായി സെമിനാര്‍ സംഘടിപ്പിച്ചു. അസി.വികാരി ഫാ.റീസ് വടാശേരി അധ്യക്ഷത വഹിച്ച സെമിനാര്‍ ഫൊറോന വികാരി ഫാ ജോസ് വെതമറ്റില്‍ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ കൗണ്‍സില്‍ പ്രസിഡണ്ട് വര്‍ഗ്ഗീസ്സ് കണ്ണമ്പിള്ളി, കൈകാരന്‍ ഷാജി കാളിയേങ്കര, KCYMപ്രസിഡണ്ട് പ്രിന്‍സ് ചിറ്റാട്ടുകരകാരന്‍ ഡോ തേജസ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.പ്രശസ്ത വചനപ്രഘോഷകന്‍ മാരിയോ ജോസഫ് സെമിനാര്‍ നയിച്ചു. മുന്നൂറോളം യുവജനങ്ങള്‍ സെമിനാറില്‍ പങ്കെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here