ഇരിങ്ങാലക്കുട: സുവര്‍ണ ജൂബിലി നിറവില്‍ നില്‍ക്കുന്ന പൊറത്തിശേരി സെന്റ് സെബാസ്റ്റ്യന്‍സ് ഇടവക ദേവാലയത്തില്‍ അമ്പതു നോമ്പിന്റെ ചൈതന്യം ഉള്‍കൊണ്ടുകൊണ്ട് വിന്‍സെന്‍ഷ്യന്‍ വൈദികരുടെ നേതൃത്വത്തില്‍ അഞ്ചു ദിവസത്തെ പോപ്പുലര്‍ മിഷന്‍ ധ്യാനം ആരംഭിച്ചു. വിശുദ്ധ കുര്‍ബാനക്കുശേഷം രൂപത വികാരി ജനറാള്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്തു. ഫാ. ജോര്‍ജ്്, ഫാ. തോമസ്, വികാരി ഫാ. ജിജി കുന്നേല്‍, വിന്‍സെന്‍ഷ്യന്‍ വൈദികരായ ഫാ. ജെയിംസ്, ഫാ. റോയ്, കൈക്കാരന്മാരായ സാബു തട്ടില്‍, ഹിരണ്‍ മഠത്തുംപടി, ജൂബിലി ജനറല്‍ കണ്‍വീനര്‍ ഡേവിസ് കാട്ടിലപ്പീടിക, ധ്യാന കമ്മിറ്റി കണ്‍വീനര്‍ സണ്ണി തട്ടില്‍, അഭയ ഭവന്‍ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ത്രേസ്യാമ്മ മാമ്പുള്ളി എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. 12 വരെ വൈകീട്ട് ദേവാലയാങ്കണത്തില്‍ വിശുദ്ധ കുര്‍ബാന, വചന പ്രഘോഷണം, കുടുംബയൂണിറ്റുകളില്‍നിന്നും വചനറാലി, വൈദികരുടെ നേതൃത്വത്തില്‍ വീടുവെഞ്ചിരിപ്പ്, കൗണ്‍സിലിംഗ്, കുമ്പസാരം എന്നിവ നടക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here