ലോകസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഇരിഞ്ഞാലക്കുട മണ്ഡലത്തിലെ സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം 2 നടത്തിയ വാഹന പരിശോധനയില്‍ കൊമ്പിടി വെള്ളാങ്ങല്ലൂര്‍ റൂട്ടില്‍ തുമ്പൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്ര പരിസരത്തു വെച്ചാണ് ബൈക്കില്‍ നിന്നും കഞ്ചാവ് ലഭിച്ചത്. വാഹനത്തിന്റെ സീറ്റിനടിയില്‍ സംശയാസ്പദമായി കണ്ടെത്തിയ പാക്കറ്റ് ഇരിഞ്ഞാലക്കുട എക്‌സൈസ് ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധിച്ച് പ്രതിയെയും വാഹനവും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.തുമ്പൂര്‍ മണപ്പറമ്പില്‍ രാജന്‍ മകന്‍ രാഹുല്‍ (20) ആണ് അറസ്റ്റില്‍ ആയത്. എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റ് ടി.മിനി യുടെ നേതൃത്വത്തില്‍ ആയിരുന്നു വാഹന പരിശോധന. ആളൂര്‍ പോലീസ് സ്റ്റേഷന്‍ സിപിഒ മാരായ രാജു,പ്രദീപ്,ഡ്രൈവര്‍ ധനേഷ്,വീഡിയോ ഗ്രാഫര്‍ ഗ്രഹാംഷി എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here