ഇരിങ്ങാലക്കുട: സെന്റ് ജോസഫ് കോളേജ് ഓഡിറ്റോറിയത്തില്‍ കോളേജില്‍ വേദപാഠം പഠിച്ച വിദ്യാര്‍ത്ഥികളെ ഒരുമിച്ചുചേര്‍ത്ത്
സി.ട്രീസാപോള്‍, സി.ക്ലിയോപാട്ര, കെ.ജെ. അഗസ്റ്റിന്‍മാഷ് തുടങ്ങിയവര്‍ ചേര്‍ന്ന് എണ്‍പതുകളില്‍ രൂപീകരിച്ച കാത്തലിക് സര്‍വീസ് അസോസിയേഷന്‍ അംഗങ്ങളുടെ കുടുംബസംഗമം നടത്തി. പ്രസിഡന്റ്‌ടെല്‍സണ്‍ കോട്ടോളി അധ്യക്ഷതവഹിച്ചു. കത്തീഡ്രല്‍ വികാരി ആന്ററു ആലപ്പാടന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സെന്റ് ജോസഫ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി.ഇസബെല്‍ മുഖ്യാതിഥിയായിരുന്നു. സ്റ്റെല്ല ജോസ് മൊയിലന്‍ സ്വാഗതമാശംസിച്ചു. ബോണിചേനത്തുംപ്പറമ്പില്‍ നന്ദി പ്രകാശിപ്പിച്ച് സംസാരിച്ചു.രഞ്ചിഅക്കരക്കാരന്‍, ലിന്‍സാ ജോര്‍ജ്. ബെന്നറ്റ് തണ്ടാശ്ശേരി, ആന്‍ഡേഴ്‌സണ്‍ കോമ്പാറകാരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സി എസ് എ അംഗങ്ങളെ കുട്ടിക്കാലത്ത് സ്‌നേഹത്തിന്റെ ഭാഷയും, മാനുഷികമൂല്യങ്ങളും പഠിപ്പിച്ച അധ്യാപകരുടെ അടുത്തേക്ക് മക്കളെ ചേര്‍ത്തു പിടിച്ച് എത്തിക്കാന്‍ കഴിഞ്ഞത് വേറിട്ട ഒരു അനുഭവമാണെന്നും നിങ്ങളുടെ മക്കളും ഇത് മാതൃകയാക്കാന്‍ കഴിയട്ടെ എന്നും കത്തീഡ്രല്‍ വികാരി ആന്ററും ആലപ്പാടന്‍ അഭിപ്രായപ്പെട്ടു. അംഗങ്ങളുടെ കുട്ടികളില്‍ ഉന്നത മാര്‍ക്ക് കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ് നല്‍കി ആദരിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here