മുരിയാട് -സി .പി .ഐ (എം) മുരിയാട് ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം കേന്ദ്ര കമ്മിറ്റിയംഗം കെ രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു.ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി എം മോഹനന്‍ അധ്യക്ഷത വഹിച്ചു.സഖാവ് പി കെ വേലായുധന്‍ സ്മാരക ഹാള്‍ സമര്‍പ്പണം സി പി ഐ എം ജില്ലാ സെക്രട്ടറി എ എം വര്‍ഗ്ഗീസ് നിര്‍വ്വഹിച്ചു.പി എല്‍ ഔസേപ്പ് മാസ്റ്റര്‍ സ്മാരക ഗ്രന്ഥശാല സമര്‍പ്പണം സി പി ഐ എം സംസ്ഥാന കമ്മിറ്റിയംഗം എന്‍ ആര്‍ ബാലന്‍ നിര്‍വ്വഹിച്ചു.സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം ഉല്ലാസ് കളക്കാട്ട് ,സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം കെ ആര്‍ വിജയ ,സി പി ഐ എം ഏരിയാ സെക്രട്ടറി കെ സി പ്രേമരാജന്‍ ,എം എല്‍ എ പ്രൊഫ .കെ യു അരുണന്‍ ,ഏരിയാ കമ്മിറ്റിയംഗങ്ങളായ സി കെ ചന്ദ്രന്‍ ,കെ പി ദിവാകരന്‍ മാസ്റ്റര്‍ ,ടി ജി ശങ്കരനാരായണന്‍ ,മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ ,പുല്ലൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ശശിധരന്‍ തേറാട്ടില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.സംഘാടക സമിതി ചെയര്‍മാന്‍ എം ബി രാഘവന്‍ മാസ്റ്റര്‍ സ്വാഗതവും ,ഏരിയാ കമ്മിറ്റിയംഗം ലത ചന്ദ്രന്‍ നന്ദിയും പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here