ഇരിങ്ങാലക്കുട-ബാലസഖ്യം ഇരിങ്ങാലക്കുട യൂണിയന്റെ ആഭിമുഖ്യത്തില്‍ ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിന്റെ സഹകരണത്തോടെ കരിയര്‍ ഗൈഡന്‍സ് സെമിനാറും കരിയര്‍ അഭിരുചി ടെസ്റ്റും ജനുവരി 12 ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് ഹാളില്‍ വച്ച് സംഘടിപ്പിക്കുന്നു.രാവിലെ 9.15 മുതല്‍ 12.30 വരെ നടക്കുന്ന സെമിനാറില്‍ വിദഗ്ദര്‍ ക്ലാസ്സിന് നേതൃത്വം നല്‍കുന്നു,12 ാം ക്ലാസ്സിലെ കുട്ടികള്‍ക്ക് വിദേശത്തും സ്വദേശത്തുമുള്ള വിവിധ കോഴ്‌സുകളെ കുറിച്ചും ,സ്‌കോളര്‍ഷിപ്പുകളെക്കുറിച്ചും കൂടുതല്‍ അറിയുന്നതിനായി സഹായിക്കുന്നു.ഭാവിപഠനത്തെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് കുട്ടികളോടൊപ്പം മാതാപിതാക്കള്‍ക്കും പങ്കെടുക്കാവുന്നതാണ്.രജിസ്‌ട്രേഷന്‍ ഫീസില്ല.പങ്കെടുക്കുന്നവര്‍ രജിസ്‌ട്രേഷന്‍ സ്ലിപ്പുമായി വരേണ്ടതാണ്..കൂടുതല്‍ വിവരങ്ങള്‍ക്കായി 9349031102 എന്ന നമ്പറില്‍ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here