പെരുവനം-ആറാട്ടുപുഴ പൂരവുമായി ബദ്ധപെട്ട് ഊരകം ക്ഷേത്രത്തില്‍ തത്ത്വകലശാഭിഷേകം

388

ഊരകം : പെരുവനം-ആറാട്ടുപുഴ പൂരവുമായി ബദ്ധപെട്ട് ഊരകം അമ്മതിരുവടി ക്ഷേത്രത്തില്‍ തത്ത്വകലശാഭിഷേകം നടന്നു. പെരുവനം-ആറാട്ടുപുഴ പൂരത്തിന് ഊരകത്തു മാത്രമാണ് തത്ത്വകലശാഭിഷേകവും ബ്രഹ്മകലശാഭിഷേകവും നടക്കുന്നത് .പൂരത്തിന് മുന്നോടിയായിട്ടാണ് ശുദ്ധികലശം കഴിഞ്ഞ് പിറ്റേ ദിവസം തത്ത്വകലശാഭിഷേകവും അടുത്ത ദിവസം ബ്രഹ്മകലശാഭിഷേകവും നടക്കുന്നു. സ്വര്‍ണ്ണ കുടത്തില്‍ ആണ് കലശം നിറച്ചു അഭിഷേകം. കേരളത്തില്‍ ഊരകത്തും തൃപ്പൂണിത്തുറയിലും ഗുരുവായൂരും പദ്മനാഭസ്വാമിക്ഷേത്രത്തിലും മാത്രമാണ് സ്വര്‍ണകുടം കലശത്തിനു ഉപയോഗിക്കുന്നത്. രണ്ടിനും വലിയ പാണി നിര്‍ബന്ധമാണ്. ബ്രഹ്മകലശാഭിഷേകം നടക്കുന്ന നാളെ (മാര്‍ച്ച് 22 രാവിലെ 9 :30 നു) ദര്‍ശനത്തിനു വളരെ പ്രാധാന്യമുണ്ട്. നാളെ വൈകുന്നേരം ശ്രീഭൂതബലിയുമുണ്ട്. ഊരകത്തു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ ശ്രീഭൂതബലിയുള്ളൂ.

Advertisement