Sunday, June 7, 2026
27.4 C
Irinjālakuda

ഭര്‍തൃപീഡനം – പ്രതിക്ക് തടവും പിഴയും

ഇരിങ്ങാലക്കുട: ഭാര്യയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച കേസില്‍ ഭര്‍ത്താവിന് 1 വര്‍ഷം തടവിനും 25,000/- രൂപ പിഴ അടയ്ക്കുന്നതിനും ഇരിങ്ങാലക്കുട അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ്  ജോമോന്‍ ജോണ്‍ ശിക്ഷ വിധിച്ചു.
വിവാഹശേഷം സ്ര്തീധനമായി കിട്ടിയ സ്വര്‍ണ്ണാഭരണങ്ങളും പണവും സ്വന്തം ആവശ്യങ്ങള്‍ക്കായി എടുത്തും, ചെക്കുകള്‍ ദുരുപയോഗം ചെയ്തും സ്ഥലം പണയപ്പെടുത്തി വിശ്വാസവഞ്ചന ചെയ്തും ഭാര്യയെ കഠിനമായി ദേഹോപദ്രവമേല്‍പ്പിക്കുകയും മാനസികവും ശാരീരികവുമായ പീഡനങ്ങളേല്‍പ്പിക്കുകയും ചെയ്ത കുറ്റത്തിനാണ് കല്ലൂര്‍ വില്ലേജ് അരുണ്‍ നിശ്ചലിനെ കോടതി ശിക്ഷിച്ചത്. കേസില്‍ കുറ്റക്കാരിയല്ലെന്നു കണ്ട് ഭര്‍തൃമാതാവിനെ വെറുതെ വിട്ടു.
പുതുക്കാട് പോലീസ് സബ് ഇന്‍സ്‌പെക്ടറായിരുന്ന കെ.ഒ. പോള്‍സണ്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി പ്രതികളുടെ പേരില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ജെ. ജോബി, അഡ്വക്കെറ്റുമാരായ ജിഷ ജോബി, അല്‍ജോ പി ആന്റണി, വി.എസ് ദിനല്‍ എന്നിവര്‍ ഹാജരായി.

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img