Thursday, August 13, 2026
27.7 C
Irinjālakuda

കൂടൽമാണിക്യം ദേവസ്വം വക ഭൂമിയായ കളത്തുംപടി പറമ്പിലെ വിശാലമായ കുളത്തിൽ താമര കൃഷി ആരംഭിച്ചു

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വം വക ഭൂമിയായ കളത്തുംപടി പറമ്പിലെ വിശാലമായ കുളത്തിൽ കൂടല്‍മാണിക്യം ദേവസ്വത്തിന്റെ നേതൃത്വത്തില്‍ താമര കൃഷി ആരംഭിച്ചു. ആഴ്ചകളോളം നീണ്ട പരിശ്രമത്തിന്റെ ഭാഗമായി ഒരു ഏക്കർ വരുന്ന കുളം അടങ്ങുന്ന സ്ഥലം വൃത്തിയാക്കുവാനും ഈ കുളത്തിൽ കൂടൽമാണിക്യം ക്ഷേത്രത്തിലേക്കാവശ്യമായ താമര പരീക്ഷണർത്ഥം നട്ടു വളർത്തുവാനും തീരുമാനിച്ചു. സംഗമേശര സ്വാമിക്ക് എന്നും താമരമാല ചാർത്തുന്ന ക്ഷേത്രം മേൽശാന്തി പുത്തില്ലത്ത് നീലകണ്ഠൻ തിരുമേനി താമര തണ്ട് കുളത്തിൽ നട്ടു ഉദ്ഘാടനം ചെയ്തു. ഭാവിയിൽ കൂടൽമാണിക്യ ക്ഷേത്രം പറമ്പിലും മറ്റു 12 കീഴേടം ക്ഷേത്രങ്ങളിലെ സമാനമായ കുളങ്ങളിലും താമര നടുവാൻ ആലോചനയുണ്ട്. അതുപോലെ ക്ഷേത്രത്തിലേക്ക് ആവശ്യമായ വഴുതനങ്ങ, തെങ്ങിൻ തൈ, ഇല്ലം നിറക്കു ആവശ്യമായ നെല്ക്കതിര് എന്നിവ ക്ഷേത്ര പറമ്പിൽ കൃഷി ചെയ്യുന്നു. മറ്റത്തൂർ ലേബർ കോൺട്രാക്ട് സൊസൈറ്റിയുമായി സഹകരിച്ച് ഭാവിയിൽ തുളസീ, കദളി , ചെത്തി കുറുന്തോട്ടി എന്നിവ നട്ടു വളർത്തുവാനും ദേവസ്വം ആലോചിക്കുന്നു.

Hot this week

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് അഞ്ച് ഇന്തൊനേഷ്യൻ സർവകലാശാലകളുമായി അക്കാദമിക സഹകരണത്തിനു ധാരണ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് അഞ്ച് ഇന്തൊനേഷ്യൻ സർവ്വകലാശാലകളുമായി അക്കാദമിക ഗവേഷണ സഹകരണത്തിനായുള്ള...

കെ.എസ്.ടി.എ പ്രവർത്തക കൺവെൻഷൻ

കെ.എസ്. ടി.എ ഇരിഞ്ഞാലക്കുട ഉപജില്ല പ്രവർത്തക കൺവെൻഷൻ നടന്നു. ജില്ലാ ജോയിൻ...

നിര്യാതയായി

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ തുറവൻക്കാട് ജയ കേരള...

നാലമ്പല തീർത്ഥാടന പദ്ധതിക്ക് 10 കോടി രൂപക്ഷേത്രങ്ങൾ സന്ദർശിച്ച് തോമസ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: നാലമ്പല തീർത്ഥാടനം കൊണ്ട് പ്രശസ്തമായ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ കൂടല്‍മാണിക്യം ഭരത...

Topics

മാധ്യമപ്രവർത്തകരായആനാട് ശശി- കെഎം ബഷീർ അനുസ്മരണം സംഘടിപ്പിച്ചു

നെടുമങ്ങാട് : മൂഴി ടിപ്പു കൾച്ചറൽ സൊസൈറ്റിയുടെയും, ഗാന്ധിയൻ കർമ്മവേദിയുടെയും ആഭിമുഖ്യത്തിൽ...

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്രറയിൽവേമന്ത്രിക്ക് സമർപ്പിക്കുന്ന ഒരുലക്ഷം പേരുടെ ഭീമഹർജി ഒപ്പിടൽ

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്രറയിൽവേമന്ത്രിക്ക് സമർപ്പിക്കുന്ന ഒരുലക്ഷം പേരുടെ ഭീമഹർജി...

ഇരിങ്ങാലക്കുട സ്പെഷൽ സബ് ജയിലിൽ വെച്ച് സഹതടവുകാരനെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സ്പെഷൽ സബ് ജയിലിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ 2025...
spot_img

Related Articles

Popular Categories

spot_imgspot_img