കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് എം സി പി കൺവെൻഷൻ സെൻറർ പ്രവർത്തനാനുമതി നൽകിയെന്നാരോപിച്ച് എൽ.ഡി.എഫ് കൗൺസിലർമാരുടെ പ്രതിഷേധ ധർണ്ണ

46

ഇരിങ്ങാലക്കുട: കോൺഗ്രസ്സ് നേതാവിന്റെ ഉടമസ്ഥതയിലുള്ള എം.സി.പി കൺവെൻഷൻ സെന്റർ തുറന്ന് പ്രവർത്തിക്കുന്നതിനും,കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വലിയതോതിൽ ആളുകൾ പങ്കെടുത്തുകൊണ്ട് ആർഭാട വിവാഹങ്ങൾ നടത്തുന്നതിനും ഇരിങ്ങാലക്കുട നഗരസഭയിലെ യു.ഡി.എഫ് ഭരണസമിതി മൗനാനുവാദം നൽകുന്നു എന്നാരോപിച്ച് എൽ.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധ ധർണ്ണനടത്തി.നഗരസഭാ കാര്യാലയത്തിന് മുന്നിൽ സംഘടിപ്പിച്ച ധർണ്ണ നഗരസഭ പ്രതിപക്ഷനേതാവ് അഡ്വ.കെ.ആർ.വിജയ ഉദ്ഘാടനം ചെയ്തു.തുടർച്ചയായി എം.സി.പി കൺവെൻഷൻ സെന്ററിൽ നിരവധി വിവാഹങ്ങളാണ് നടന്നത്.നൂറുകണക്കിന് ആളുകളാണ് ഈ വിവാഹച്ചടങ്ങുകളിൽ പങ്കെടുത്തത്.ഇതിനെതിരെ പ്രതിപക്ഷ കൗൺസിലർമാർ മുനിസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകി,കൺവെൻഷൻ സെന്ററിനോട് സെക്രട്ടറിവിശദീകരണം ചോദിച്ചു കൊണ്ടുള്ള നോട്ടീസ് 48 മണിക്കൂർ ചെയർപേഴ്സൺ ഇടപ്പെട്ടു തടഞ്ഞു വെച്ചു, കോവിഡ് കാലത്ത് ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ മറ്റു കൺവെൻഷൻ സെന്ററുകളും കല്യാണ മണ്ഡപങ്ങളും അടച്ചിട്ടിരിക്കുമ്പോൾ എം.സി.പി കൺവെൻഷൻ സെന്റർ മാത്രം പ്രവർത്തിച്ചു പോരുന്നത് മുൻസിപ്പൽ അധികാരികളുടെ നിർലോബമായ പിന്തുണയോടെയാണ്, കഴിഞ്ഞ കോവിഡ് കാലത്ത് കെ. എസ്. കാലിത്തീറ്റ കമ്പനി നടത്തിയ കോവിഡ് ചട്ട ലംഘനം ഇരിങ്ങാലക്കുട ജനങ്ങളെ ഏറെ ദുരിതത്തിലാഴ്ത്തിയിരുന താണ് .എം സി പി കൺവെൻഷൻ സെന്ററിന് മാത്രം പകർച്ചവ്യാധി നിയന്ത്രണം ബാധകമല്ല എന്നുള്ള ധിക്കാരപരമായ സമീപനം ചെയർപേഴ്സന്റെയും മുൻസിപ്പൽ അധികാരികളുടെയും രാഷ്ട്രീയ താൽപ്പര്യമാണ്,പകർച്ചാവ്യാധി നിയന്ത്രണ നിയമമനുസരിച്ച് എം സി പി ക്ക് എതിരെ കേസ് എടുക്കണമെന്ന് എൽ ഡി എഫ് ആവശ്യപ്പെട്ടു, കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മുൻസിപ്പൽ ചെയർപേഴ്സണും ഭരണകക്ഷി കൗൺസിലർമാരും ഊട്ടിയിലേക്ക് ഉല്ലാസ യാത്ര നടത്തിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും,. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടപ്പിലാക്കേണ്ട സമയത്ത് ഇത്തരം പ്രവർത്തികൾ ചെയ്യുന്നത് ബഹുജനങ്ങളോടുള്ള നിന്ദയാണെന്നും സൂചിപ്പിച്ചു..അൽഫോൺസ സാതോമസ് അദ്യക്ഷത വഹിച്ച യോഗത്തിൽ . എൽ ഡി എഫ് നേതാക്കളായ എം ബി . രാജു മാസ്റ്റർ, പ്രസാദ്. കെ എസ് . ഡോ :കെ പി ജോർജ് , ജയൻ അരിമ്പ്ര, രാജൻ പുല്ലരിക്കൽ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അംബിക പള്ളിപ്പുറത്. കൗൺസിലർ ടി കെ . ജയാനന്ദൻ എന്നിവർ സംസാരിച്ചു.ക്ഷേമകാര്യാ ചെയർമാൻ സി സി .ഷിബിൻ സ്വാഗതവും ഷെല്ലി വിൻസെന്റ് നന്ദിയും പറഞ്ഞു.

Advertisement