കാട്ടൂർ സ്വദേശിയായ യുവതിയെ ബലാൽസംഗം ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ

693

ഇരിങ്ങാലക്കുട:ബലാൽസംഗക്കേസിൽ പ്രതിയായ യുവാവ് അറസ്റ്റിലായി. വെള്ളാങ്കല്ലൂർ എട്ടങ്ങാടി കോളനി സ്വദേശി കണ്ണാംകുളത്ത് പറമ്പിൽ സലീമിനെയാണ് (38 വയസ്സ്) ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ഫേമസ് വർഗ്ഗീസ് അറസ്റ്റു ചെയ്തത്. കാട്ടൂർ സ്വദേശിനിയായ യുവതിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. വീട്ടിൽ അതിക്രമിച്ചു കയറി ബലാൽസംഗത്തിന് ഇരയാക്കിയതായാണ് പരാതി. ഇക്കഴിഞ്ഞ ഫെബ്രുവരി മാസം രണ്ടാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം.ഇവരുടെ വീട്ടിലെ കമ്പോഡ് പണിക്കും ചവിട്ടി വിരിക്കുന്നതിനുമായി വന്ന പരിചയത്തിൽ വീട്ടിലെത്തിയ പ്രതി അതിക്രമിച്ചു കയറി ബലാൽസംഗത്തിന് ഇരയാക്കുകയും ഈ രംഗങ്ങൾ മൊബൈലിൽ വീഡിയോ എടുക്കുകയും ചെയ്തിരുന്നു. മാനക്കേട് ഭയന്ന യുവതി പരാതിപ്പെടാൻ വൈകയതിനാൽ മൊബൈലിലെടുത്ത ചിത്രങ്ങൾ കാണിച്ച് വീണ്ടും രണ്ടു തവണ കൂടി പീഡനത്തിന് ഇരയാക്കി. ഇതോടെ തകർന്നു പോയ യുവതി പോലീസിനെ സമീപിക്കു കയായിരുന്നു. പരാതി ലഭിച്ച ഉടനെ ഹരിജന പീഡന നിരോധന നിയമപ്രകാരം വെള്ളിയാഴ്ച കേസെടുത്ത പോലീസ് പിറ്റേന്നു തന്നെ പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.പോലീസ് അന്വേഷിച്ചെത്തുമെന്ന സംശയത്തിൽ ഒളിവിൽ പോകുന്നതിനായി ഇറങ്ങിയ പ്രതിയെ കോണത്തക്കുന്നിൽ വച്ച് തന്ത്രപരമായി കുടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു. കാട്ടൂർ എസ്.ഐ. വി.വി. വിമൽ, എസ്.ഐ. പി.ജെ. ഫ്രാൻസിസ്, എ.എസ്.ഐ. ജലീൽ മാരാത്ത്, കെ.അജയ്, സി.പി.ഒ.മാരായ കെ.എസ്.ഉമേഷ് മുരുകദാസ്, , ഇ.എസ്.ജീവൻ, അജീഷ്, ടി.കെ.സിന്ധു എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

Advertisement