ഇരിങ്ങാലക്കുട: സൗത്ത് ഇന്ത്യൻ ബാങ്ക് സി എസ് ആർ പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനാവശ്യമായ മൊബൈൽ ഫോണുകൾ വിതരണംചെയ്തു. മൊബൈൽ ഫോണുകളുടെ വിതരണം സൗത്ത് ഇന്ത്യൻ ബാങ്ക് ഇരിങ്ങാലക്കുട റീജ്യണൽ മേധാവി ബീന ഡേവിസ് മൊബൈൽ ഫോണുകൾ കൈമാറിക്കൊണ്ട് നിർവഹിച്ചു. ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ പ്രധാനാധ്യാപിക സി:മേബിൾ, സൗത്ത് ഇന്ത്യൻ ബാങ്ക് ഇരിങ്ങാലക്കുട ക്ലസ്റ്റർ ഹെഡ് സാജൻ ജോർജ്, ഇരിങ്ങാലക്കുട മെയിൻ ബ്രാഞ്ച് സീനിയർ മാനേജർ സിജി വർഗീസ് ,പിടിഎ പ്രസിഡൻറ് ജെയ്‌സൺ കരപറമ്പിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Advertisement