തൃശ്ശൂര്‍ ജില്ലയില്‍ 1,828 പേര്‍ക്ക് കൂടി കോവിഡ്, 2,117 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച്ച (23/08/2021) 1,828 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,117 രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 7,879 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 84 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,81,468 ആണ്. 3,71,693 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.86% ആണ്.ജില്ലയില്‍ തിങ്കളാഴ്ച്ച സമ്പര്‍ക്കം 1,814 ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 10 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 126 പുരുഷന്‍മാരും 124 സ്ത്രീകളും 10 വയസ്സിനു താഴെ 51 ആണ്‍കുട്ടികളും 39 പെണ്‍കുട്ടികളുമുണ്ട്.രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ – 1. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 242

  1. വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 469
  2. സര്‍ക്കാര്‍ ആശുപത്രികളില്‍ – 341
  3. സ്വകാര്യ ആശുപത്രികളില്‍ – 551
  4. വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ -689
    കൂടാതെ 3,759 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്. 1,011 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 363 പേര്‍ ആശുപത്രിയിലും 648 പേര്‍ വീടുകളിലുമാണ്. 7,995 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 4,356 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 3,395 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 244 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 27,61,099 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.476 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 3,03,299 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 20 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. മുണ്ടത്തിക്കോട്, പാണഞ്ചേരി, വരന്തരപ്പിള്ളി, കൊടകര, ആനന്ദപുരം, കാറളം, ദേശമംഗലം, വരവൂർ, കാട്ടൂർ, പറപ്പൂക്കര എന്നിവിടങ്ങളില്‍ നാളെ (24/08/2021) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍ വിഭാഗം ഫസ്റ്റ് ഡോസ് സെക്കന്‍റ് ഡോസ്
  5. ആരോഗ്യപ്രവര്‍ത്തകര്‍ 49,726 41,824
  6. മുന്നണി പോരാളികള്‍ 39,751 27,357
  7. 18-44 വയസ്സിന് ഇടയിലുളളവര്‍ 5,09,281 48,204
  8. 45 വയസ്സിന് മുകളിലുളളവര്‍ 10,65,530 5,17,372 ആകെ 16,64,288 6,34,757

Hot this week

Topics

ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിൽ അഡ്വാൻസ്ഡ് റോബോട്ടിക്സ് ശിൽപശാലയ്ക്ക് തുടക്കം

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സ് കോളേജ് (ഓട്ടോണമസ്) കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ...

റെയിൽവേ സ്റ്റേഷൻ വികസനസമിതിമുനിസിപ്പൽ ചെയർമാന് നിവേദനം നൽകി

ഇരിഞ്ഞാലക്കുട കേന്ദ്രമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഇരിഞ്ഞാലക്കുട മുനിസിപ്പൽ കൗൺസിൽ ഏകകണ്ഠമായി...
spot_img

Related Articles

Popular Categories

spot_imgspot_img